ആശ
ഇന്നെൻറെ തിരുമുറ്റം മാടിവിളിച്ചെന്നെ
പോയ്പോയ ബാല്യം തിരിച്ചു നൽകാൻ….
നീ തന്ന അക്ഷരമാണെ൯
വെളിച്ചവും ,
നീ തന്ന അറിവുമാണെ൯ വഴികാട്ടിയും….
പണവും പ്രതാപവും വേർ തിരിച്ചറിയാത്ത, പ്രണയനൈരാശ്യങ്ങൾ
അനുഭവിച്ചറിയാത്ത ,
ജാതിഭേദങ്ങളോ
രാഷ്ട്രീയ ബോധമോ
യാതൊന്നുമില്ലാത്ത ബാല്യകാലം…
അല്ലലില്ലാത്തെ൯ സുവർണകാലം…
പാടവരമ്പുകൾ ചാടിക്കടന്നു കൊണ്ടാരാദ്യ മെത്തുമീനെല്ലിചോട്ടിൽ തർക്കം വഴക്കായ്
പിണക്കമായ്,എന്തിനോ ആദ്യത്തെ കായ്കൾ പെറുക്കി തിന്നാൻ
ഉച്ചത്തെ അന്നപ്പുരയിലെ മണമിന്നു
വിട്ടുമാറാത്തൊരു ഓർമ്മ മാത്രം……
അന്നത്തെ പയറി൯
രുചി ക്കൊപ്പമെത്തുമോ ഇത്രയും നാളുകഴിച്ചൊരേ തന്നവും
നീയില്ല ,ഞാനില്ല
ആ നല്ല കാലത്ത്
നമ്മൾ എന്നുള്ളൊരാ വാക്കു മാത്രം
നന്മകൾ മാത്രം നമുക്കായി നേർന്നു കൊണ്ടധികാരമോടെ പഠിപ്പിച്ചവർ,
അച്ഛനായ് അമ്മയായ് അമ്മാവനായി കൊണ്ടെന്നും നമുക്കായി പ്രാർത്ഥിച്ചവർ ,
വന്ദിപ്പൂ നിങ്ങളെ ഞങ്ങൾ ഗുരുക്കളേ
ഇന്നും ബഹുമാന ഭക്തിയോടെ…..
ആ വർണ്ണശബളമാം ലോകത്തിലേക്കിന്നുമൊന്നുകൂടാർത്തിയോടെത്തി നോക്കാം
വന്ദ്യരാം ഗുരു ജന സന്നിധിയിൽനമുക്കാശങ്കയില്ലാതെ പങ്കുചേരാം….
തീർത്തു കളഞ്ഞൊരീ സ്നേഹ സമാഗമം സ്നേഹിതരോടൊത്തുള്ള ഒത്തുചേരൽ ……
ഉച്ചയ്ക്ക് കണ്ടൊരു സ്വപ്നമായ് തീർക്കുവാൻ ഈ കൊറോണക്കിനി കഴിവതില്ല !
ഒന്നിച്ചു ചേർന്നു തുടച്ചുനീക്കും നമ്മൾ ഈ കൊടും പാപിയാം വൈറസിനെ!
ബിന്ദുദാസ്