ഉണ്ണിയപ്പം
റെസിപി: കമല ആലുവ
ചേരുവകൾ
അരിപ്പൊടി – 2 കപ്പ്
ശർക്കര ( ചെറുതായി പൊടിച്ചത്)– 1 കപ്പ്
ഉടച്ച പഴം (പാളയംകോടൻ) – 1 കപ്പ്
ഏലക്ക പൊടിച്ചത് – 1/4 ടീസ്പൂണ്‍
ഉണക്ക തേങ്ങ (ചെറുതായി അറിഞ്ഞത്) – 2-3 ടീസ്പൂണ്‍ (Optional)
എള്ള് – 1/2 ടീസ്പൂണ്‍ (Optional)
സോഡാപ്പൊടി – ഒരു നുള്ള് (Optional)
ഉപ്പ് – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര ഉരുക്കി പാനിയക്കിയ ശേഷം അരിച്ചു മാറ്റിവെക്കുക.
അരി പൊടിയും പഴവും കയ്യ്കൊണ്ട് നന്നായ് കുഴക്കുക. നെയ്യില്‍ തേങ്ങയും എള്ളും വറുത്തെടുക്കുക. ഇത് കുഴച്ചു വച്ച അരിമാവിലേക്ക് ചേര്‍ക്കുക. ശേഷം ഏലക്ക പൊടിയും, ശര്‍ക്കര പാനിയും ചേര്‍ത്ത് നന്നായ് ഇളക്കുക.ഒരു നുള്ള് ഉപ്പും സോഡപ്പൊടിയും ചേര്‍ക്കുക,വെള്ളം ഒഴിക്കരുത്.നാലു മണിക്കൂര്‍ വെച്ച ശേഷം എണ്ണ ഒഴിച്ച ഉണ്ണിയപ്പ ചട്ടിയില്‍ ചുട്ടെടുക്കുക. ഒരു വശം വെന്തു വരുമ്പോൾ മറിച്ചിടുക .ഉണ്ണിയപ്പം കല്ലിലെ ഓരോ കുഴിയിലും 1/4 ഭാഗത്തോളം വീതം എണ്ണ ഒഴിക്കുക, മാവ് ഒഴുക്കിമ്പോഴും പകുതി മാത്രം ഒഴിക്കുക, കാരണം ഉണ്ണിയപ്പം വെന്തു വരുമ്പോൾ പൊങ്ങി വരും. കോരി മാറ്റി വച്ച ഉണ്ണിഅപ്പത്തിലേക്കു ചെറുതായി പഞ്ചസാര വിതറിയാൽ നല്ല സോഫ്റ്റ്നെസ്സ് കിട്ടും .