ചെമ്പരത്തി ജ്യൂസ് (Hibiscus juice)
ചേരുവകൾ
ചെമ്പരത്തി -15
ചെറു നാരങ്ങ -1
വെള്ളം -3 ഗ്ലാസ്
പഞ്ചസാര -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ആദ്യം എല്ലാ ചെമ്പരത്തിയുടെയും ഇതളുകൾ ഓരോന്നായി അടർത്തിയെടുത്തു കഴുകിയെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് 3 ഗ്ലാസ് വെള്ളം ഒഴിച്ചു നന്നായി തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഇതളുകൾ വെള്ളത്തിൽ ഇട്ടു ഒന്നു ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം. ഇനി തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. ഇനി ഇതിലേക്ക് നാരങ്ങ നീര് ഒഴിച്ചു കൊടുക്കാം. ആവശ്യത്തിന് പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഗ്ലാസുകളിലേക്ക് സെർവ് ചെയ്യാം