ഋഷികപൂര്‍ വിടവാങ്ങി

മുംബൈ: ബോളിവുഡ് ഇതിഹാസം ഋഷികപൂര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലാരുന്നു അദ്ദേഹം. മുംബൈ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന്പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഒരു വർഷത്തോളമായി യു.എസിൽ ക്യാൻസർ ചികിത്സയിലായിരുന്ന ഋഷി കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തിയത്


ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. മേരാനാജോക്കര്‍ ആണ് അദ്ദേഹത്തിന്‍റെ ആദ്യചിത്രം.1973ൽ ബോബി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്‍റെ പ്രീയ നായകനായി അദ്ദേഹം മാറിയത്. 100 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2004 നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *