എഗ്ഗ് ക്രിസ്പി ഫ്രൈ
സുഹറ അനസ്
നോമ്പ് തുറ വിഭവം എന്ത് ഉണ്ടാക്കണമെന്ന കണ്‍ഫ്യൂഷനിലാണോ നിങ്ങള്‍. എന്നാല്‍ ധൈര്യമായി എഗ്ഗ് ക്രിസ്പി ഫ്രൈ ഉണ്ടാക്കിക്കോളു. വ്യത്യസ്തവും വളരെ ടേസ്റ്റിയും ആയ ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
കാടമുട്ട – 10 എണ്ണം/ മുട്ട- 5 എണ്ണം (മുട്ട ആണെങ്കില്‍ പുഴുങ്ങി റൗണ്ട് ഷേപ്പില്‍ കട്ട് ചെയ്ത് മുക്കി പൊരിക്കുക)
കറിവേപ്പില – 1 തണ്ട്
ഇഞ്ചി – 1 കഷ്ണം
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
മുളക്‌പൊടി – 1 ടീസ്പൂണ്‍
അരിപ്പൊടി, ഉപ്പ്- ആവശ്യത്തിന്
ഓയില്‍, വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ എല്ലാ പൊടികളും ചെറുതായി മുറിച്ച കരിവേപ്പില, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്ത് ദോശമാവിന്‍റെ ലൂസ് ഉള്ള ബാറ്റര്‍ തയ്യാറാക്കുക. ഇതിലേക്ക് മുട്ട പുഴുങ്ങിയത് ചേര്‍ത്ത് നന്നായി മുക്കിവെക്കുക. ശേഷം ചൂടാക്കിയ ഓയിലില്‍ മുക്കി നന്നായി പൊരിച്ചെടുക്കാം.