ഐ.എസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍
കൊച്ചി: ഐ.എസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല് അസ്ലം ആണ് അറസ്റ്റിലായത്.
അന്‍സാര്‍ ഉള് ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എന്‍.ഐ.എ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. നേരത്തെ ഇന്റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടതായി എന്‍ഐഎ വെളിപ്പെടുത്തി.