ഐ പി എൽ: മുംബൈയുടെ വിജയക്കുതിപ്പ്; ജയം അഞ്ച് വിക്കറ്റിന്


ഐ പി എല്ലിൽ മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാൻ ഡൽഹിക്കുമായില്ല. പോയൻ്റ് പട്ടികയിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിനാണ് ഡൽഹി ക്യാപ്പിറ്റൽസിനെ പരാജയപ്പെടുത്തിയത്.


സ്കോർ:
ഡൽഹി 162/4(20)
മുംബൈ 166/5 (19.4)

ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് പൃഥ്വി ഷായെയും രഹാനയെയും തുടക്കത്തിലേ നഷ്ടമായി. ധവാൻ-ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ഡൽഹി ഇന്നിംഗ്സിന് നെടുംതൂണായത്. ഇരുവരും ചേർന്ന് 85 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 42 റൺസെടുത്ത അയ്യർ പുറത്തായ ശേഷം സ്കോറിംഗിന് വേഗം കുറഞ്ഞു. സ്റ്റോയിനിസ് റൺ ഔട്ടായതും തിരിച്ചടിയായി. ധവാൻ പുറത്താകാതെ 69 റൺസെടുത്തു.

163 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായി. ഡി കോക്കും സൂര്യകുമാർ യാദവും ചേർന്ന് മുംബൈയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 53 റൺസെടുത്ത് ഡി കോക്ക് പുറത്തായി. അർദ്ധ സെഞ്ച്വറി പിന്നിട്ടയുടൻ യാദവിൻ്റെ(53 റൺസ്) വിക്കറ്റും പോയി. ഹർദിക് പാണ്ഡ്യ വന്നയുടൻ മടങ്ങിയെങ്കിലും ഇഷാൻ കിഷൻ(28 റൺസ്) മുംബൈയെ മുന്നോട്ട് നയിച്ചു. ജയത്തിന് തൊട്ടകലെ ഇഷാൻ പുറത്തായെങ്കിലും ക്രുനാലും പൊള്ളാർഡും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *