ഓണ്‍ലൈന്‍ കുരുക്കില്‍ വീഴരുതേ…….

ശിവതീര്‍ത്ഥ

ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ സാമൂഹിക മാദ്ധ്യമങ്ങളിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരിൽ പലരും ചെന്നു വീഴുന്നത് ഓൺലൈൻ കുരുക്കുകളിൽ. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക. വ്യക്തികളുടെ നിലവിലുള്ള ലോൺ അക്കൗണ്ടുകളിൽ നിന്ന് വിവരം ശേഖരിച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. ലോക്ക് ഡൗൺ പ്രമാണിച്ച് വിവിധ കമ്പനികളുടെ കസ്റ്റമർ കെയർ വിഭാഗത്തിന് അവധി നൽകിയിരിക്കുന്നതിനാൽ നിലവിൽ പരാതിപ്പെടാൻ പോലും തരമില്ല. വലിയ തുകകൾ ബാലൻസുള്ളവർ തങ്ങളുടെ അക്കൗണ്ട് ചോ‌‌ർച്ച പെട്ടെന്ന് അറിയില്ല. അതുകൊണ്ട് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ഇപാടുകൾ സൂക്ഷിക്കുക.

പരാതിപ്പെടാൻ മാർഗമില്ല

ലോക്ക് ഡൗണായതിനാൽ സ്ഥാപനത്തിൽ നേരിട്ടെത്തി പരാതിപ്പെടാൻ മാർഗമില്ല. കസ്റ്റമർ കെയറിലെ ജീവനക്കാർക്കും സ്ഥാപനങ്ങൾ അവധി നൽകിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീണ്ടു പോകുന്തോറും പ്രശ്നം പരിഹരിക്കപ്പെടാതെ പണം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്

ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുക

ഓൺലൈനിലോഫോണിൽ വിളിക്കുന്ന എക്സിക്യൂട്ടിവിനോ ഫോൺ നമ്പർ, ആധാർ, പാൻകാർ‌‌‌ഡ് നമ്പർ തുടങ്ങിയവ നൽകരുത്

Leave a Reply

Your email address will not be published. Required fields are marked *