കാരുണ്യത്തിൻ കൈത്താങ്ങ്

കന്യാസ്ത്രീയാകണമെന്ന് മോഹത്തോടെ മഠത്തില്‍ ചേര്‍ന്നു.വിധി തന്‍റെ ആഗ്രഹത്തിന് എതിര് നിന്നപ്പോള്‍ കര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ കുപ്പായം ആവശ്യമില്ലെന്ന് മനസ്സിലായി സഹജീവികളോട് കാരുണ്യത്തോട് പെരുമാറി കര്‍ത്താവിന്‍റെ പ്രീയപ്പെട്ടവളായി തീര്‍ന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പെരുമയാര്‍ജ്ജിച്ച സെലിന്‍ തന്‍റെ അനുഭവ സമ്പത്ത് കൂട്ടുകാരിയുമായി പങ്കുവയ്ക്കുന്നു.

“എന്‍റെ ഏറ്റവും വലിയ ആഗ്രമായിരുന്നു സിസ്റ്ററാകാന്‍ മഠത്തില്‍ ചേരുകയെന്നത്. . പക്ഷെ, നമ്മൾ ചിന്തിക്കുന്ന പോലെയല്ലല്ലോ കാര്യങ്ങൾ ദൈവം നിശ്ചയിക്കുന്നത്. എല്ലാ മാസത്തിലും എന്‍റെ കാലിൽ ഒരു വാതക്കുരു വരും. അത് വന്നു കഴിഞ്ഞാൽ പിന്നെ എനിക്ക് ബെഡ് റസ്റ്റ് അത്യാവശ്യമായിരുന്നു, അതങ്ങനെ ആറ് മാസം തുടർന്നപ്പോൾ കന്യാസ്ത്രീ അമ്മമാർ എന്നോട് വീട്ടിൽ പോയി പൂർണ്ണമായും ഭേദമായിട്ട് വരാന്‍ പറഞ്ഞു.“പക്ഷെ, അന്ന് മഠത്തിൽ നിന്ന് പോന്നുകഴിഞ്ഞു ഇന്നേ വരെ ആ അസുഖം എനിക്കുണ്ടായിട്ടില്ല ഒരുപക്ഷെ എന്‍റെ വിളി ഇതായിരിക്കും. അതിലെനിക്ക് സന്തോഷമേ ഉള്ളൂ. കാരണം, എനിക്കിന്ന് ആരെ വേണമെങ്കിലും സഹായിക്കാം. സ്വാതന്ത്ര്യം ഉണ്ട്. ഒരുപക്ഷെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം എനിക്ക് മഠത്തിൽ കിട്ടുമായിരുന്നു എന്ന് തോന്നുന്നില്ല. തിരുവസ്ത്രം ഇട്ടില്ലന്നേ ഉളളൂ. ക്രിസ്തുവിന്‍റെ മണവാട്ടി ആയി തന്നെയാണ് ഞാൻ ഇപ്പോഴും എന്നെ കരുതുന്നത്,” സെലിന്‍ തന്‍റെ ജീവതത്തെ കുറിച്ച് പറയുന്നു.

പിന്നീട് സെലിന്‍റെ ശ്രദ്ധ സാമൂഹ്യ പ്രവർത്തനങ്ങളിലേയ്ക്ക് തിരിഞ്ഞു. സെലിൻ 1977-ൽ ആണ് എറണാകുളം പറവൂരിനടുത്ത് എളന്തിക്കരയിൽ ദീപിൻ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന ഉണ്ടാക്കുന്നത്. രണ്ട് വർഷത്തോളം സംസ്ഥാന സർക്കാരുമായി സഹകരിച്ച് പൊങ്ങന്‍ചോട് ആദിവാസി കോളനിയിൽ സെലിൻ പ്രവർത്തിച്ചു. തനിക്ക് വീട്ടില്‍ നിന്ന് കിട്ടിയ സ്വത്ത് ചെലവിട്ടാണ് സെലിന്‍ ദീപിൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നതിനുള്ള സ്ഥലം വാങ്ങിച്ചതും അവിടെ ഒരു കെട്ടിട്ടം പണിതതും.

പുത്തന്‍ വേലിക്കര പ്രദേശത്തുള്ള മാനസികപ്രശ്നമുള്ള യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയ കഥ സെലിന്‍ കൂട്ടുകാരിയോട് പറഞ്ഞു. ‘അച്ഛനും അമ്മയും മരണപ്പെട്ടതോടെ മാനസിക ആസ്വാസ്ഥ്യമുള്ള മകള്‍‌ അനാഥമായി.മാനസിക പ്രശ്നമുള്ള പെണ്‍കുട്ടിയെ ഏറ്റെടുക്കുവാന്‍ ബന്ധുക്കളാരും തയ്യാറായും ഇല്ല. പെണ്‍കുട്ടിയുടെ മാനസികആസ്വാസ്ഥ്യം മുതലാക്കി നിരവധിപേര്‍ പീഡിപ്പിച്ചു. അവര്‍ തന്നെ ലൈംഗിമായി ഉപയോഗിക്കുകയാണെന്ന ബോധമൊന്നും ആ യുവതിക്കുണ്ടായില്ല. ഒരു നേരത്തെ അന്നത്തിനായി അവള്‍ കുളിച്ചൊരുങ്ങി ആശുപത്രി പരിസരങ്ങളില്‍ പോയിനില്‍ക്കും. കഴിക്കാന്‍ എന്തെങ്കിലുമൊക്കെ വാങ്ങി നല്‍കി ആരെങ്കിലുമൊക്കെ അവളെ പീഡിപ്പിക്കും.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പുത്തന്‍ വേലിക്കര ഗവണ്‍മെന്‍റ് ഹോസ്പറ്റിലെ ഡോകടറന്മാരാണ് സെലിന്‍റെ ശ്രദ്ധയില്‍ ആകുട്ടിയെ എത്തിച്ചത്. പഞ്ചായത്തിലും ഹെല്‍ത്തിലുമൊക്കെ വിവരം അറിയിച്ചെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല. സെലിന്‍ സുഗതകുമാരിയോട് യുവതിയുടെകാര്യം പറയുകയും സുഗതകുമാരി എസ്പിയോട് പറഞ്ഞത് പ്രകാരം സെലിന്‍റെ സഹായത്തിന് രണ്ട് പൊലീസുകാരെയും വിട്ടുനല്‍കി. സെലിനേയും പൊലീസുകാരേയും കണ്ടതോടെ യുവതി വിരണ്ടു.പൊലീസുകാരും സെലിനും ഏറെ പണിപ്പെട്ടാണ് പെണ്‍കുട്ടിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയത്.

അമ്മ മരണപ്പെട്ടതോടെ സഹോദരങ്ങള്‍ സ്വത്ത് തട്ടിയെടുത്ത് ഉപേക്ഷിച്ച യുവതിയും സെലിന്‍റെ കരുതല്‍കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അച്ഛനും അമ്മയും മരണപ്പെട്ടതോടെ സഹോദരങ്ങള്‍ സ്വത്തുതട്ടിയെടുത്തു. യുവതിയെ ഉപേക്ഷിച്ചു. യുവതിയുടെ ബന്ധുക്കള്‍ചേര്‍ന്ന് മഠത്തിലാക്കി. എന്നാല്‍ യുവതി മഠത്തില്‍ നില്‍ക്കാന്‍ കൂട്ടാക്കിയില്ല. പലതവണ മഠത്തില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിച്ചു. ഒരു തവണ അവിടെ നിന്ന് രക്ഷപ്പെട്ട യുവതി അസമയത്ത് നഗരത്തില്‍ ചുറ്റിത്തിരിയുന്ന ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് സെലിനെ വിവരം അറിയിക്കുന്നത്. യുവതിയെ തന്‍റെ വീട്ടിലോട്ട് കൂട്ടികൊണ്ടുവന്ന സെലിന്‍ ആറുമാസത്തോളം യുവതിയെ വീട്ടില്‍ പരിചരിച്ചു.യുവതിയുടെ യഥാര്‍ത്ഥപ്രശ്നം എന്തെന്ന് ആ കാലഘട്ടത്തില്‍ നിരീക്ഷിച്ച് മനസ്സിലാക്കി സെലിന്‍. ചുഴലിയും മാനസിക ആസ്വാസ്ഥ്യം ഉള്ള സഹോദരിയെ പരിചരിക്കുവാന്‍ സഹോദങ്ങള്‍ കൂട്ടാക്കിയില്ല. അമ്മയും മരണപ്പെട്ടതിന് ശേഷവും യുവതി ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു.

വീടും സ്ഥലവും തട്ടിയെടുത്തതിന് ശേഷം പെണ്‍ കുട്ടിയെ സഹോദരങ്ങള്‍ ഇറക്കിവിട്ടു. സഹോദരങ്ങള്‍ തന്‍റെ വീട് തട്ടിയെടുത്തത് ഉള്‍‌കൊള്ളുവാന്‍ യുവതിക്കായില്ല അത് അവളെ മാനസികമായി തളര്‍ത്തികലഞ്ഞു. മാനസികരോഗത്തിന് ചികിത്സ നല്‍കിയതിന് ശേഷം ഒറ്റയ്ക്ക് വീടെടെത്തു തമാസിപ്പിച്ചു സെലിന്‍. പീന്നീട് ഒരിക്കലും പഴയസ്ഥിതിയിലേക്ക് യുവതി പോയില്ലെന്ന് മാത്രമല്ല ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവളുടെ സ്വത്തും കേസ് പറഞ്ഞു തിരികെ നേടികൊടുത്തു. ഇതു പോലെ ധാരളം പേരാണ് സെലിന്‍റെ കരുതലേറ്റ് ജീവിതത്തിലേക്ക് തിരികെ വന്നത്.

രണ്ട് വർഷത്തോളം സംസ്ഥാന സർക്കാരുമായി സഹകരിച്ച് പൊങ്ങന്‍ചോട് ആദിവാസി കോളനിയിൽ സെലിൻ പ്രവർത്തിച്ചു. വികസനം ആപ്രദേശത്ത് എത്തി നോക്കിയിട്ടുപോലുമില്ല. അവിടുത്തെ ആളുകള്‍ക്ക് വിദ്യാഭ്യാസവും ഇല്ല. കുട്ടികള്‍ക്ക് പട്ടിണികോലമായ കുഞ്ഞുങ്ങളെ കണ്ടാല്‍ കണ്ണ് അറിയാതെ ഈറനണിയുമെന്ന് സെലിന്‍ പറയുന്നു. നാല്‍പതോളം കുട്ടികളുമായി എത്തിയ സെലിന്‍ ഓരോ വീടും കയറി ഇറങ്ങി സര്‍വ്വേ എടുക്കുകയും മെഡിക്കല്‍ ക്യാമ്പിന്‍റെയും വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ചു൦ ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു അന്നാട്ടിലെ പുരുഷന്മാര്‍. ഓരോ വീട്ടിലും സര്‍വ്വേ എടുക്കുമ്പോള്‍ ഓരോ കുടുംബത്തിലെ സ്ത്രീകള്‍ക്കും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറയാനുണ്ടായിരുന്നത്. ഇതിന് പരിഹാരമെന്നോണം അവിടെ നിരവധിതവണ ബോധവല്‍ക്കരണക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.

ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍ സെലിന്‍റെ സഹായ ഹസ്തം വീണ്ടും എത്തി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അരിയും പ്രതിരോധമരുന്നുകളും എത്തിച്ചു നല്‍കി അറുപത്തിരണ്ടുകാരി. അതിന് സെലിനെ സഹായിച്ചത് സുമനസ്സുകാരായ നാട്ടുകാരും

പാവപ്പെട്ട സ്ത്രീകളെ കണ്ടെത്തി അവരെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമവും സെലിന്‍ ആരംഭിച്ചു.ഇതിന്‍റെ ഭാഗമായി അവരെ സ്വയം തൊഴില്‍ പഠിപ്പിച്ചു. പേപ്പര്‍ ബാഗുകള്‍ നിര്‍മ്മാണം, വാഴനാരുകൊണ്ടുള്ള ക്രാഫ്റ്റ് വര്‍ക്ക്, ജുവല്ലറി നിര്‍മ്മാണം,കുട്ട, പായ നിര്‍മ്മാണം എന്നിവയായിരുന്നു അത്. ലോക്ക് ഡൌണ്‍ സമയത്ത് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് സെലിനും കൂട്ടരും. കപ്പയും, വാഴയുമാണ് പ്രധാന കൃഷി. പയറുവര്‍ഗങ്ങളും ഇടവിളയായിട്ടുണ്ടെന്ന് സെലിന്‍.

കൈത്തൊഴിലുകൾ എടുക്കുന്ന നാലായിരത്തോളം സ്ത്രീകളെയാണ് കേന്ദ്ര സർക്കാരിന്‍റെ ക്ഷേമനിധിയിൽ സെലിൻ അംഗങ്ങൾ ആക്കിയത്.എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ മാറി വന്ന കേന്ദ്രസർക്കാരുകൾ പ്രായപരിധിയിൽ കൊണ്ടുവന്ന മാറ്റങ്ങള്‍ മൂലം ഇതില്‍ ഒരുപാട് പേർക്ക് അംഗത്വം നഷ്ടമായി. എങ്കിലും സെലിൻ തന്നാൽ കഴിയുന്നവർക്ക് സംസ്ഥാന സർക്കാരിന്‍റെ ക്ഷേമനിധിയിൽ അംഗത്വം എടുത്തുകൊടുത്തിട്ടുണ്ട്. “ഇപ്പോൾ നാനൂറോളം സ്ത്രീകൾക്കാണ് ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളത്,” സെലിൻ പറഞ്ഞു.

സാമ്പത്തികം ഇല്ലതാതെ പഠനം തുടരാകാനാകത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാനും സെലിന്‍ മുന്നിട്ടറങ്ങി. പഠിച്ച് നല്ലനിലയില്‍ എത്തുമ്പോള്‍ തന്നെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ ധനസാഹായം നല്‍കണമെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. എന്നാല്‍ അത് വേണ്ടരീതില്‍ ഫലപ്രാപ്തി കൈവന്നില്ലെന്ന് സെലിന്‍. പെണ്‍കുട്ടികള്‍ പഠിപ്പ് കഴിഞ്ഞ് വിവാഹജീവിതത്തിലേക്ക് കടന്നു. ജോലി നേടണമെന്ന് ചിന്തയൊന്നും അവര്‍ക്ക് ഉണ്ടായില്ല. പീന്നീട് താന്‍ തന്‍റെ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും സെലിന്‍.

പ്രളയകാലത്തും സെലിന്‍ജോസഫിന്‍റെ സേവനകരങ്ങള്‍ നാടിനെയും നാട്ടുകാരേയും തേടിയെത്തി കോറോണസമയത്തും കോറൈന്‍റീന്‍ സൌകര്യം തന്‍റെ വീടുകളില്‍ ഏര്‍പ്പാട് ചെയ്തു. മാത്രമല്ല സൌജന്യകിറ്റുകളും പാവപ്പെട്ട വീടുകളില്‍ എത്തിച്ചു നല്‍കി.

മറ്റാരും സഹായിക്കാനില്ലാത്ത സമയത്ത് കുടുംബങ്ങള്‍ക്ക് താങ്ങും തണലും ആയി ഓരോരുത്തരേയും സഹായിക്കുമ്പോള്‍ കിട്ടുന്ന മാനസീക സന്തോഷമാണ് എന്റെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ എന്നെ മുന്നോട്ടു നയിക്കുന്നത് സെലിന്‍ പറഞ്ഞു. കാരുണ്യപ്രവര്‍ത്തന വഴിയില്‍ കണ്ടുമുട്ടിയ ജീവിതങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ് ആരോരുമില്ലാത്തവരെ വൃദ്ധസദനത്തിലും മാനസീക ആശുപത്രികളിലും എത്തിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും സെലിന്‍ പറഞ്ഞു വയ്ക്കുന്നു. 13 അന്തേവാസികളെ വച്ച് 3 കൊല്ലം ഒരു പകല്‍വീട് നടത്തി. എന്നാല്‍ 8 പേര്‍ മരണമടയുകയും 5 പേര്‍ രോഗികളാകുകയും ചെയ്തപ്പോള്‍ ആ പകല്‍വീട് നിര്‍ത്തേണ്ടതായും വന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സെലിന്‍റെ സഹായം ലഭിക്കാത്ത ഒരു വീടുപോലും ഈ പ്രദേശത്ത് ഉണ്ടാകില്ലെന്ന് ചുരുക്കം.

സെലിന്‍റെ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സമൂഹത്തിനായില്ല. നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും സെലിനെ തേടിയെത്തി. മികച്ച സാമൂഹികപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡും,നാഷണല്‍ അവാര്‍ഡും ജില്ലാഅവാര്‍ഡും സെലിന്‍റെ നേതൃത്വത്തിലുള്ള സംഘടനയ്ക്കും സംസ്ഥാന അവാര്‍ഡും ജില്ലാഅവാര്‍ഡുകളും ലഭിച്ചു. തായ് ലന്‍റിലും ഗുജറാത്തിലും നടക്കുന്ന കോണ്‍ഫറന്‍സിന്‍റെ ഭാഗമാകാനും സെലിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *