കിഴക്കിന്‍റെ വെനീസിലെ തീം കേക്കുകളുടെ രാജകുമാരി.

ജി.കണ്ണനുണ്ണി.

ചെറുപ്പത്തിൽ അമ്മയെ നഷ്ടമായ കുട്ടിക്ക് അമ്മ സ്വർഗ്ഗത്തിൽനിന്ന് മകളെ വാത്സല്യത്തോടെ നോക്കുന്ന തീം കേക്ക്…നാലു നേരം തണ്ണിമത്തൻ കഴിക്കാൻ ഇഷ്ടപ്പെടുന്നയാൾക്ക് തണ്ണിമത്തന്‍റെ രൂപത്തിലെ തീം കേക്ക്…ഇനി നിങ്ങൾ ഒരു കേക്ക് ബുക്ക് ചെയ്താലോ നിങ്ങളുടെ ഇഷ്ടങ്ങളോ ,സ്വപ്നങ്ങളോ കണ്ടറിഞ്ഞ് അതിന്റെ രൂപത്തിലെ തീം കേക്കുകൾ വിശേഷ ദിനങ്ങളിൽ നിങ്ങളെ ഞെട്ടിക്കാനെത്തും. അങ്ങനെയാണ് മാളവിക ആലപ്പുഴയിലെ സാധാരണക്കാരുടെ തീം കേക്കുകളുടെ രാജകുമാരിയായി മാറിയതും.

സാധാരണക്കാരന്റെ ബഡ്ജറ്റിന് ഒതുങ്ങുന്ന തീം കേക്കുകൾ ഒരുക്കുമ്പോഴും ഏറ്റവും ക്വാളിറ്റിയുള്ള സാധനങ്ങൾ മാത്രമാണ് താൻ കേക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്നാണ് മാളവിക പറയുന്നത്. ഫോർട്ട് കൊച്ചിക്കാരിയായ,പ്രമുസ്വകാര്യ റേഡിയോചാനലിൽ റേഡിയോ ജോക്കിയായിരുന്ന മാളവിക, മുഹമ്മ ചീരപ്പൻ ചിറ ക്ഷേത്രത്തിന് അടുത്തുള്ള അരുൺ ഇല്ലിക്കലിലെ വിവാഹം ചെയ്തതോടെയാണ് ആലപ്പുഴകാരിയായി മാറുന്നത്. മാളവിക കേക്കിന്റെ ലോകത്തിലേക്ക് ഏത്തുന്നതും തികച്ചും യാദൃശ്ചികമായിട്ടാണ്.

ബ്ലാക്ക് ഫോറസ്റ്റും,വൈറ്റ് ഫോറസ്റ്റും , ചോക്ക്ലെറ്റ് കേക്കുകളും മാത്രം പരിചയിച്ച സാധാരണക്കാരന് വിവിധതരം കാരമൽ കേക്കുകളും, ഫ്രഷ് ഫ്രൂട്ട് കേക്കുകളും മാളവിക പരിചയപ്പെടുത്തി. മാളവികയുടെ ഷുഗർ ബോൾസ് എന്ന ചെറു കേക്ക് സംരംഭത്തെതേടി പൈനാപ്പിൾ ഫ്ലേവറുകൾ ഏറെ എത്തി തുടങ്ങി. വെറുതെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി മാളവിക മിനി കേക്കുകളും ഇപ്പോൾ നൽകുന്നുണ്ട്. ഭർത്താവ് അരുണുമായിചേർന്ന് പറ്റുന്നിടങ്ങളിൽ ഹോം ഡെലിവറിയും ചെയ്യാൻ ശ്രമിക്കാറുണ്ട് എന്നാണ് മാളവിക പറയുന്നത്.

ചെറുപ്പത്തിലേ കേക്കുകളെ സ്നേഹിച്ച മാളവിക തന്റെ കുട്ടിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി കേക്ക് ഉണ്ടാക്കുന്നത്. ആദ്യമൊക്കെ അരുൺ നിരുത്സാഹപ്പെടുത്തി എങ്കിലും ഏകലവ്യനെ പോലെ സ്വന്തമായി പഠിച്ച് കുട്ടിയുടെ ഒന്നാം പിറന്നാളിന് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു മാളവിക. ഉണ്ടാക്കിയകേക്ക് സോഷ്യൽ മീഡിയയിൽ കണ്ട കോസ്മെറ്റിക്‌സ് സംരംഭക അനു കണ്ണനുണ്ണിയാണ് ആദ്യമായി ഒരു തീം കേക്കിന് ഓർഡർ നൽകുന്നതും.അത് രാശിയായി എന്നാണ് മാളവിക പറയുന്നത്. ഇപ്പോൾ മാളവികയുടെ ജൈത്രയാത്ര പത്തുമാസങ്ങൾ പിന്നിട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *