കുട്ടികളുടെ വഴക്ക് നിങ്ങള്‍ക്ക് തലവേദനയാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം


മക്കള്‍തമ്മിലുള്ള അടിപിടി മിക്ക രക്ഷിതാക്കളുടേയും തലവേദനയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിന് കാരണം അവര്‍ തമ്മില്‍ സ്നേഹം ഇല്ലാഞ്ഞിട്ടല്ല. എല്ലാ വഴക്കിനും കാരണങ്ങള്‍ വളരെ നിസാരമായിരിക്കുംതാനും. വഴക്കിന്‍റെ കാരണം കണ്ടെത്തി പരിഹാരം നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ നമ്മുടെ കൈവിട്ട് പോയേക്കാം.


മക്കള്‍ ഒന്നിലധികം ഉണ്ടെങ്കില്‍ അവര്‍ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിവളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ കടമായാണ്. ഭാവിയില്‍ താങ്ങുതണലുമാകേണ്ടതാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കുക. തുല്യപ്രാധാന്യം കൊടുത്ത് മക്കളെ വളര്‍ത്തുക. ഒരാള്‍ക്ക് മറ്റൊരാളേക്കാള്‍ സ്ഥാനം ഉണ്ടെന്ന തോന്നല്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും.


കുട്ടികളുടെ അവരുടെ സാധനങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യാന്‍ ശീലിപ്പിക്കുക. വീട്ടിലെ ചെറിയ കാര്യങ്ങള്‍ക്കുപോലും കുട്ടികളെയും പങ്കെടുപ്പിക്കുക. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ഒരേപോലത്തെ സാധനങ്ങള്‍ വാങ്ങിനല്‍കുക. എല്ലാകാര്യങ്ങളിലും പിന്തുണ നല്‍കാന്‍ കുട്ടികളെ ചെറിയപ്രായത്തിലെ ശീലിപ്പിക്കുക. മാതാപിതാക്കള്‍ക്കൊപ്പം സഹോദരങ്ങളെ പരിപാലിക്കേണ്ടത് തന്‍റെകൂടെകടമയാണെന്ന തരത്തില്‍ കുട്ടികളെ വളര്‍ത്തികൊണ്ടുവരുക.


കുട്ടികള്‍ തമ്മിലുള്ള താരതമ്യം കുട്ടികള്‍ അറിയാതെ തന്നെ അവരുടെ ഉള്ളില്‍ ദേഷ്യം ഉടലെടുക്കാന്‍ കാരണമാകുന്നു. കുട്ടികള്‍ക്ക് കഴിവ് വ്യത്യസ്തമായിരിക്കും എന്ന തിരിച്ചറിവാണ് ഓരോ പേരസ്ന്‍സിനും ഉണ്ടായിരിക്കേണ്ടത്. അവരുടെ ടേസ്റ്റ് കണ്ടെത്തി അതില്‍ പരിശീലനം നല്‍കി അതില്‍ തിളങ്ങുന്ന ഒരാളായി കുട്ടികളെ മാറ്റിയെടുക്കേണ്ടത് രക്ഷിതാവിന്‍റെ കടമാണ്.


കുട്ടികള്‍ തമ്മില്‍ ബഹുമാനം, സ്നേഹം വളര്‍ത്തിയെടുക്കണം. മക്കള്‍ വ്യത്യസ്ത സ്വഭാവത്തിന് ഉടമയായിരിക്കും എന്ന തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങളും വ്യത്യസ്തങ്ങളായിരിക്കും എന്ന് മനസ്സിലാക്കണം. ഇത് മനസ്സിലാക്കാന്‍ കുട്ടികളെയും ശീലിപ്പിക്കണം. സഹോദരങ്ങള്‍ തമ്മില്‍ അടുപ്പവും സ്നേഹവും സഹവര്‍ത്തിത്വവും പരസ്പരബഹുമാനവും നിലനിര്‍ത്താന്‍ കഴിയണം

Leave a Reply

Your email address will not be published. Required fields are marked *