‘കൃഷി ചലഞ്ച്’ ഏറ്റെടുത്ത് വാട്സ് ആപ്പ്ഗ്രൂപ്പ്

ലോക്ക് ഡൗൺ പീരിഡില്‍ വീട്ടിലിരുന്ന് മടുത്ത പലരും കൃഷിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ വീട്ടിലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിക്കൂടേ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വാനം ഏ​റ്റെടുത്തവരാണ് വീട്ടുമു​റ്റത്തും ടെറസിന് മുകളിലും കൃഷി ആരംഭിച്ചത്.


അടുക്കള വേസ്​റ്റ് ഉൾപ്പെടെ ഉപയോഗിച്ച് ജൈവ രീതിയിലാണ് കൃഷി. വേഗം കായ്ക്കുന്ന പച്ചമുളക്, വെണ്ട, തക്കാളി, കറിവേപ്പില തുടങ്ങിയവയാണ് കൂടുതൽപ്പേരും നട്ടുനനയ്ക്കുന്നത്. ഫേസ് ബുക്കിലെ ജൈവ കൃഷി കൂട്ടായ്മകളും സജീവമാണ്. 21 ദിന ‘കൃഷിചലഞ്ചി’ലും പലരും പങ്കാളികളായിട്ടുണ്ട്. കൃഷി ചെയ്യുന്ന ഫോട്ടോകൾ ഗ്രൂപ്പുകളിൽ അപ് ലോഡ് ചെയ്യുന്ന മത്സരങ്ങളും പുരോഗമിക്കുകയാണ്. ഓരോ സീസണിലും കൃഷി ഇറക്കാവുന്ന ഇനങ്ങളെ കുറിച്ചും അവയുടെ വളപ്രയോഗം, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ചുമൊക്കെ സമയാസമയം നിർദേശങ്ങൾ ഗ്രൂപ്പിൽ ലഭിക്കും.


പുതിയ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും പുതിയ കൃഷി രീതികൾ പരിചയപ്പെടുത്താനും സജീവ ശ്രമങ്ങളാണ് ഇവർ നടത്തുന്നത്.


തയ്യാറാക്കിയത് ശിവ തീര്‍ത്ഥ

Leave a Reply

Your email address will not be published. Required fields are marked *