ഗ്യാസ് സിലിണ്ടറിൻ്റെ കാലാവധി എങ്ങനെ മനസിലാക്കാം
അടുക്കളയിൽ അത്യാവശ്യവും എന്നാൽ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് പാചക വാതകം . നിസാരമായ അശ്രദ്ധപോലും വൻ അപകടം ക്ഷണിച്ചു വരുത്തുമെന്നതിനാൽ തന്നെ സുരക്ഷാ അതിപ്രധാനമാണ്.ഗ്യാസ് സിലിണ്ടറിൻ്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ നോക്കാം.
ഗ്യാസ് കുറ്റിയുടെ ചോർച്ച നമ്മൾ ശ്രദ്ധിക്കുന്നതു പോലെ കാലാവധിയും പരിശോധിക്കണം. കാലാവധി കഴിഞ്ഞ കുറ്റികൾ പൊട്ടിത്തെറിക്കാനും ലീക്ക് ആകാനുമുള്ള സാധ്യത കൂടുതലാണ്.നിറച്ച കുറ്റികൾ കിട്ടുമ്പോൾ കാലാവധി കഴിഞ്ഞതാണോ എന്ന് എങ്ങനെ പരിശോധിക്കണം . ഇതിനായി കുറ്റികളിൽ രേഖപെടുത്തിയിരിക്കുന്ന ന്യൂമെറിക്കൽ കോഡുകൾ മനസിലാക്കണം .
വർഷത്തിലെ പന്ത്രണ്ട് മാസത്തെ നാളായി തരം തിരിച്ചിട്ടുണ്ട് .
ജനുവരി,ഫെബ്രുവരി,മാർച്ച് – A
ഏപ്രിൽ,മെയ്,ജൂൺ – B
ജൂലൈ,അഗസ്റ്,സെപ്തംബര് – C
ഒക്ടോബർ ,നവംബർ,ഡിസംബർ – D
അതായത്,
‘ A ‘ എന്ന് പറഞ്ഞാൽ മാർച്ച്,
‘B ‘ എന്ന് പറഞ്ഞാൽ ജൂൺ,
‘C ‘ എന്ന് പറഞ്ഞാൽ സെപ്റ്റംബർ ,
‘D ‘ എന്ന് പറഞ്ഞാൽ ഡിസംബർ എന്ന് അർത്ഥം .
സാധാരണയായി കുറ്റികളിൽ തൂക്കവും ന്യൂമെറിക്കൽ ഡിജിറ്റുമാണ് ഉണ്ടാകുന്നത് .ഇതിൽ ന്യൂമെറിക്കൽ ഡിജിറ്റാണ് ഗ്യാസ് കുറ്റിയുടെ കാലാവധി.ഉദാഹരണത്തിന് ‘D 21’, ‘ B 20’ എന്നുവെച്ചാൽ ഡിസംബർ 2021,ജൂൺ 2020 എന്നാണ് അർത്ഥം .ആദ്യത്തെ ഇംഗ്ലീഷ് അക്ഷരം മാസത്തേയും അവസാനത്തെ ന്യൂമെറിക്കൽ നമ്പർ വർഷത്തെയും സൂചിപ്പിക്കുന്നു.ഇത്തരത്തിൽ ഗ്യാസ് കുറ്റിയുടെ കാലാവധി നോക്കി മാത്രമേ ഏജൻസിയിൽ നിന്നും നിറച്ച കുറ്റി സ്വീകരിക്കാവൂ.നമ്മുടെ സുരക്ഷാ നാം തന്നെ ഉറപ്പാക്കാകണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട .