പക്ഷിപ്പനി ആശങ്ക വേണ്ട;ജാഗ്രത പാലിക്കണം

പക്ഷിപ്പനി പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് സാധാരണ പകരാറില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറയും മുഖാവരണവും ധരിക്കണം. ചത്ത പക്ഷികളെയും അവയുടെ മുട്ട, കാഷ്ഠം എന്നിവയും ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. പനി, ദേഹവേദന, ചുമ, ജലദോഷം, ശ്വസംമുട്ടല്‍, കഫത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

താറാവ് കര്‍ഷകര്‍, ചത്ത താറാവുകളെ കൈകാര്യം ചെയ്തവര്‍, അവരുമായി ഇടപഴകിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം

Leave a Reply

Your email address will not be published. Required fields are marked *