ചക്ക പഴം പൊരി
ഈ അവധിക്കാലത്ത് ഏറ്റവുമധികം ലഭിക്കാൻ എളുപ്പമുള്ള ഫലമാണ് ചക്ക. ചക്കച്ചുള ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലുമണിപലഹാരമാണ് ചക്ക പഴം പൊരി. മൊരിഞ്ഞതും മധുരമുള്ളതുമായ ഈ പലഹാരം ഏവർക്കും ഇഷ്ടപ്പെടുന്നതും
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമാണ്.
കുരുകളഞ്ഞചക്കച്ചുള 20 എണ്ണം
മൈദമാവ് അരക്കപ്പ്
വെള്ളം ഒരു ഗ്ലാസ്
മഞ്ഞപ്പൊടി ആവശ്യത്തിന്
ഉപ്പ് ഒരു നുള്ള്
പഞ്ചസാര രണ്ട് സ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞപ്പൊടി എന്നിവ ചേർത്ത് മൈദമാവ് നന്നായി കലക്കുക. 10 മിനിറ്റിനു ശേഷം ഫ്രയിങ് പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചക്കച്ചുള കലക്കിവെച്ച മാവിൽ മുക്കി വറുത്തെടുക്കാം.