ചന്ദ്രനും ഫെമിനിസവും
പ്രപഞ്ചം ഉദ്ഭവിക്കുന്നതിനും ബിഗ്ബാംഗിന്റെ ബീജാവാപത്തിനും മുമ്പ്,
ദൈവത്തിന്റെ ഉല്‍പത്തിക്കും ഫെമിനിസത്തിന്റെ ആരംഭത്തിനും മുമ്പ്,
സ്ത്രീകാലത്തെ അനുഗ്രഹിച്ചു പറഞ്ഞു.
‘നിന്നെ ഗണിക്കാനുള്ള അടിസ്ഥാന ഏകമായ കലണ്ടറിലൂടെ നീ ഞാനായിരിക്കുക.’
ചന്ദ്രന്‍ സൃഷ്ടമാകുന്നതിന് മുമ്പ്, ചന്ദ്രന്‍റെ ഭ്രൂണത്തെ ആശീര്‍വദിച്ച് സ്ത്രീയാകുന്ന പ്രകൃതി പറഞ്ഞു.
‘നീ എന്നെപ്പോലെ ശീതകിരണങ്ങള്‍ പരത്തി ഞാനാവുക.’
അങ്ങനെ സ്ത്രീയുടെ ആര്‍ത്തവചക്രത്തെ ആധാരമാക്കി
കാലത്തിന്റെ ചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ക്രമീകരിക്കപ്പെട്ടു.
അങ്ങനെ കലണ്ടറിലൂടെ ഋതുമതിയായി, സ്ത്രീയെപ്പോലെ
മനോഹരിയായി കാലം സൃഷ്ടികള്‍ നടത്തി.
ചന്ദ്രന്‍ രജസ്വലയായി, സ്ത്രീയെപ്പോലെ സുന്ദരിയായി നിലാവു പരത്തി.
അങ്ങനെ കാലവും ചന്ദ്രനും സ്ത്രീയുടെ അവതാരങ്ങളായി. ആദ്യ ഫെമിനിസ്റ്റുകളും.
അങ്ങനെ കാലവും ചന്ദ്രനും സ്ത്രീയുടെ അവതാരങ്ങളായി. ആദ്യ ഫെമിനിസ്റ്റുകളും.
ശ്രീകുമാര്‍
ചേര്‍ത്തല