കുരുവികൾ

ചിഞ്ചു രാജേഷ്

കള കള കാഹള ശബ്‍ദ-
മുയർത്തി,
ഒത്തൊരുമി പ്രണയം പങ്കു –
വച്ചിണക്കുരുവികൾ.
വാനിലൊത്തു പറന്നുല്ല –
സിച്ചിടുന്നു..
മഴക്കാറ്റും എത്തും മുബെ,
തൻ കുരുന്നുകൾക്കായ്
പുൽ നാമ്പു തേടി കൂടു- കൂട്ടി.
മുട്ടയിട്ടു കാത്തിരിപ്പൂ ഇണകൾ.
ഇരു ചിറകിൻ ചൂടേറ്റു വിരിഞ്ഞീടുന്നു.
കൊക്കുകളാൽ ഒത്തൊരു-
മീയുല്ലസിചാഘോഷം പ-
ങ്കു വച്ചിണക്കിളികൾ.
മുളച്ചു പൊന്തി ചിറകുകൾ,
പറന്നുയരാം വാനത്തെ പുൽകാൻ കൊതിയോടെ.
അമ്മയച്ഛനോടൊപ്പമാ കുരുന്നുകൾ പറന്നുയർ-
ന്നാ വാനത്തെ ചുംബിച്ച്.

Leave a Reply

Your email address will not be published. Required fields are marked *