ചിരിപ്പിക്കാന്‍ ‘കോറോണ’ തടസ്സമല്ല സുരാജിന്
കോറൈന്‍റീന്‍ കാലഘട്ടമൊന്നും സുരാജിന് കോമഡി ചെയ്യാന്‍ തടസ്സമില്ല. നടന്‍ സുരാജ് വെഞ്ഞാറമൂട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുരാജും ഭാര്യ സുപ്രീയയുമാണ് വീഡിയോയില്‍ ഉള്ളത്.
ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്ന സുരാജിനോട് മകന്‍കാശിനാഥിന്‍റെ ചോദ്യം അച്ഛനെന്താണ് അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്. ഇത് അച്ഛന്‍റെ ഫോണാണ് എന്നാണ് താരത്തിന്‍റെ മറുപടി. ലോക് ഡൌണ്‍കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന്‍റെ മനോഹരമായ ചിത്രങ്ങളും വിഡിയോകളും താരങ്ങളെല്ലാം തന്നെ ആരാധകരമായി പങ്കുവെയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.
ജോജു ജോര്‍ജ്, അനുശ്രീ, ചെമ്പന്‍ വിനോദ്, കാളിദാസ് ജയാറാം തുടങ്ങി ഒട്ടുമിക്ക താരങ്ങളും പോസ്റ്റിന് കമന്‍റ് ചെയ്തിട്ടുണ്ട്. 281037 വ്യുവേഴ്സും 4301 കമന്‍റും രണ്ടു ദിവസം മുന്‍പെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു