ഖനിതൊഴിലാളികള്‍ കണ്ടെത്തിയ വിചിത്രയിനം പല്ലി

നിരവധി വര്‍ഷങ്ങളോലം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിരുന്ന ഒരു ജീവിയെ     വീണ്ടും കണ്ടെത്തി. സൊമാലി ഷാർപ് സ്‌നൗട്ടഡ് വേം ലിസാർഡ് എന്ന  ജീവിയെ സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിലെ ഖനി തൊഴിലാളികളാണ്  ആദ്യം കണ്ടത്. 

കാലുകളില്ലാതെ ഇഴഞ്ഞുനീങ്ങുന്ന പല്ലിവർഗങ്ങളെ ലെഗ്ലസ് ലിസാർഡ് എന്നാണ് വിളിക്കുന്നത്. ഇതിൽ ഉൾപ്പെട്ട ഉപവിഭാഗമായ എ.എസ്. പാർക്കേറിയിലാണ് സൊമാലി വേം ലിസാർഡ് ഉൾപ്പെ‌‌ടുന്നത്. വ്യത്യസ്തമായ ജൈവവൈവിധ്യത്താൽ സമ്പന്നമായ രാജ്യമാണ് സൊമാലിയ എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി ജീവികളെ ഇവിടെ നിന്നും മുമ്പും കണ്ടെത്തിയിട്ടുണ്ട്.പിങ്ക് ശരീരനിറമുള്ള ഈ പല്ലിവർഗം കണ്ടാൽ ഒരു മണ്ണിരയാണെന്നേ തോന്നൂ. കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കാഴ്ചശക്തി കുറവാണെങ്കിലും കേൾവിശക്തിയിൽ ഇവർ മിടുക്കരാണ്.

1931 -ലാണ് മാർക് സ്‌പൈസർ എന്ന ​ഗവേഷകനും സംഘവും ചേർന്ന് ഈ വിചിത്രപല്ലിയെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഇവയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *