ചീര ജ്യൂസ്
റെസിപി: റോഷ്നി
ഒരു പിടി ചുമന്ന ചീര ഉപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കുന്നത്.ചീര ചെറുതായി കട്ട് ചെയ്ത് നമുക്ക് ജ്യൂസ് ഉണ്ടാക്കാന്‍ ആവശ്യമുള്ളത്രവെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളപ്പിച്ചിട്ട് രണ്ട് മൂന്ന് മണിക്കൂര്‍ അടച്ചുവയ്ക്കണം. ചീരയുടെ ഗുണവും കളറും അതിലേക്ക് ഇറങ്ങാനാണ് ഇങ്ങനെ ചെയ്യുന്നത്.
ചൂടാറിക്കഴിയുമ്പോള്‍ ഒരു പകുതി നാരങ്ങ പിഴിഞ്ഞതും രണ്ട് സ്പൂണ്‍ പഞ്ചസാരയും ഒരു കുഞ്ഞു കഷ്ണം ഇഞ്ചിയും ഒരു ചെറിയ കഷ്ണം മിന്‍റ് ലീഫും ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുത്താല്‍ അടാറ് ചീര ജ്യൂസ് തയ്യാര്‍