ചെയിൻ ‘വള’ക്കാലം

ക്യാഷ്വൽ ലുക്കിലും ആഘോഷവേളകളിലും മലയാളി പെൺകുട്ടികൾ ഒഴിവാക്കാത്ത ഒന്നാണ് വളകൾ. ഒറ്റയായും കൂട്ടമായും ഇട്ടുകൊണ്ട് വളകളെ എന്നും അവർ തങ്ങളുടെ പ്രീയപ്പെട്ടവയായിതന്നെ നിലനിർത്തി. മാറിവരുന്ന ട്രെൻഡുകളിൽ ഇപ്പോൾ ഏറ്റവും ഹിറ്റായി നിൽക്കുന്നത് ചെയിൻ വളകളാണ്.


മെറ്റൽ വളകളിൽ  കോർത്തിണങ്ങി നിൽക്കുന്ന ചെയിനുകൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നതായി വിൽപ്പനകാർ പറയുന്നു. നിറയെ മുത്തുകൾ വെച്ച മനോഹരമായ വളകൾക്കു ആവശ്യക്കാരേറെയാണ്. ചെയ്‌നുകളിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുന്ന മണികളും കൂടി ചേരുമ്പോൾ സാരികൾക്കും മറ്റ്  എത്തിനിക് വെയറുകളും മാറ്റുകൂടുന്നു. രണ്ടെണ്ണം ഇട്ടാൽ പോലും പൊലിമ തോന്നുന്നു എന്നതും മെറ്റൽ ചെയിൻ വളകൾക്ക് പ്രിയമേറാൻ ഒരു കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!