ജോവാന്‍ റൌളിംഗും ഹാരിപോര്‍ട്ടറും
സ്ത്രീയായതിന്‍റെ പേരില്‍ തൂലികനാമം സ്വീകരിക്കേണ്ടി വന്ന ലോകപ്രശസ്തയായ എഴുത്തുകാരി നമുക്ക് ഉണ്ട്.ജോവാന്‍ റൌളിംഗ് എന്ന പേര് നമ്മളില്‍ ചിലര്‍ക്ക് അത്ര സുപരിചിതമായിരിക്കില്ല. ഹാരിപോര്‍ട്ടറും അതിന്‍റെ സൃഷ്ടാവ് ജെകെ റൌളിംഗും നമുക്ക് വളരെ അടുത്തറിയാം . ഹാരിപോര്‍ട്ടറിന്‍റെ ഒരോ പതിപ്പും ആകാംക്ഷയോടെതന്നെയാണ് നാം വായിച്ചു തീര്‍ത്തത്. അത് അഭ്രപാളിയിലെത്തിയപ്പോള്‍ ആകാംക്ഷയോടൊപ്പം തന്നെ വിസ്മയിക്കുന്ന ഓരോ മുഹൂര്‍ത്തവും നമുക്കേവര്‍ക്കും സമ്മാനിക്കുവാന്‍ അതിന്‍റെ സൃഷ്ടാവിന് കഴിഞ്ഞു.എന്നാല്‍ സ്ത്രീയാതുകൊണ്ട് പേര് വെളിപ്പെടുത്തരുതെന്ന് പ്രാസധകര്‍ അവരോട് ചട്ടം കെട്ടിയത് നമുക്ക് ഒരു പക്ഷെ അറിവുണ്ടായിരിക്കില്ല
ഒരു സ്ത്രീ എഴുതിയ നോവൽ വായിക്കാൻ പുരുഷവര്‍ഗത്തിന് താല്പര്യക്കുറവുണ്ടാകുമെന്നു കരുതി, എഴുത്തുകാരിയുടെ പേര് പുറത്തുവിടാൻ ബ്ലൂംസ്ബെറി വിമുഖത കാണിക്കുകയായിരുന്നു
ഹാരിപോര്‍ട്ടര്‍ എന്ന പുസ്തകത്തിന്‍റെ തിരശ്ശീലയ്ക്ക് പിന്നില്‍ റൌളിംഗ് അനുഭവിച്ച പച്ചയായ ജീവിതത്തിന്‍റെ ചില ഏടുകളിലൂടെ നമുക്ക് കടക്കാം.
വളരെ ചെറുപ്പത്തില്‍ത്തന്നെ മാന്ത്രികകഥകള്‍ വായിക്കാന്‍ താല്‍പര്യപ്പെട്ടതാകണം അവരുടെ വിരലുകള്‍ക്ക് മാന്ത്രികത വളരെ ഭംഗിയായിതന്നെ ആവിഷ്കരിക്കുവാന്‍ ശക്തിയേകിയത്. ആറു വയസ്സ് മുതല്‍ തുടര്‍ച്ചയായി എഴുതി തുടങ്ങിയ റൌളിംഗ് അവ അനിയത്തി ഡയാനയ്ക്ക് വായിച്ച് നല്‍കുകയും ചെയ്തിരുന്നു
ഹാരിപോര്‍ട്ടറിലെ കഥാപാത്രങ്ങള്‍ ഓരോന്നായി റൌളിംഗിന്‍റെ മനസ്സിലേക്ക് കടന്നുവന്നത് മാഞ്ചസ്റ്റിറില്‍ നിന്ന് ലണ്ടന്‍ വരെയുള്ള തീവണ്ടിയാത്രയിലാണെന്ന് അവര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
“ഞാൻ നാല് മണിക്കൂർ സമയം വൈകിയോടിയ ട്രെയിനില്‍ ഇരുന്ന് ചിന്തിച്ചു. ഓരോ വിശദാംശങ്ങളും എന്‍റെ തലച്ചോറിൽ പൊട്ടിമുളച്ചു. താൻ ഒരു മാന്ത്രികനാണെന്നറിയാത്ത കണ്ണടയിട്ട കറുത്ത മുടിയുള്ള മെലിഞ്ഞ ആ ആൺകുട്ടി എനിക്ക് കൂടുതൽ കൂടുതൽ യഥാർത്ഥ്യമായിക്കൊണ്ടിരുന്നു”. ഹാരിപോര്‍ട്ടര്‍ എന്ന കൃതിയെ കുറിച്ച് അതിന്‍റെ എഴുത്ത്കാരിയുടെ വാക്കുകളാണിവ.
ട്രയിന്‍ ഇറങ്ങിയതിന് ശേഷം നേരെ ഫ്ലാറ്റിലേക്ക് പോയി അവര്‍ എഴുത്ത് ആരംഭിച്ചു എന്നതാണ് രസകരമായ വസ്തുത.
അമ്മ ആനിറൌളിംഗിന്‍റെ മരണസമയത്തും അവര്‍ ഹാരിപോര്‍ട്ടറിന്‍റെ രചനയില്‍ ആയിരുന്നു. അമ്മയുടെ മരണം അവരുടെ മനസ്സിന് ഏല്‍പ്പിച്ചത് വലിയ മുറിവായിരുന്നു. . ആദ്യപ്രതിയില്‍ ഹാരിയുടെ നഷ്ടം വളരെ വൈകാരികമായും തന്മയത്തോടും കൂടി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ഇതുകൊണ്ടാവണം എന്ന് വേണം അനുമാനിക്കാന്‍. അവര്‍ക്ക് തന്‍റെ ബാല്യത്തില്‍ ഉണ്ടായ പലഅനുഭവങ്ങളും ഹാരിപോര്‍ട്ടര്‍ എന്ന കഥയുടെ ഉള്ളടക്കമായി സ്വീകരിച്ചിട്ടുണ്ട്. ഹെമൈണി ഗ്രാന്‍ജരർ എന്ന ഹാരി പോട്ടർ കഥാപാത്രം സ്വന്തം കൌമാരത്തെ ഓർമ്മിപ്പിക്കുന്നു എന്ന് തന്നെ റൌളിംഗ് പറഞ്ഞിട്ടുണ്ട്
ഹാരി പോട്ടർ ആന്‍റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ പുസ്തകത്തിന്‍റെ ആദ്യ രണ്ടു പ്രതി ഒരു പഴയ ടൈപ്പ് റൈറ്ററില്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ടൈപ്പ് ചെയത് തീര്‍ത്ത് പ്രാസാദകര്‍ക്ക് അയച്ചുകൊടുത്തത്. എന്നാല്‍ അവരുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രാസാദകരാരും തന്നെ മുന്നോട്ട് വന്നില്ല.
എട്ടിടങ്ങളില്‍ അയച്ചുകൊടുത്ത് അവരൊക്കെതന്നെ നിരസിച്ചപ്പോളാണ് ബൂംസ് ബെറി മുന്നോട്ട് വന്നത്. പീന്നീട് അവരുടെ നിബന്ധനകളൊക്കെതന്നെ അക്ഷരംപ്രതി പാലിക്കുവാന്‍ അവരെ പ്രേരിപ്പിച്ചതും ഇക്കാരണത്താല്‍ തന്നെയാകാം.
ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ അത് ഏത് പ്രായക്കാരെ ഉദ്ദേശിച്ചാണ് എന്നൊന്നും റൗളിങ് ചിന്തിച്ചിരുന്നില്ല. എങ്കിലും പ്രസാധകർ ഒമ്പത് മുതൽ പതിനൊന്നു വയസുവരെയുള്ള കുട്ടികളെയാണ് കേന്ദ്രീകരിച്ചത് 1997 ജൂലൈയിൽ ബ്ലൂംസ്ബെറി യു.കെയില്‍ ആദ്യ ഹാരി പോട്ടർ പുസ്തകം പ്രസിദ്ധീകരിച്ചു.
ഹാരിപോര്‍ട്ടര്‍ സിനിമയായപ്പോള്‍ കലാസംവിധാനം നിര്‍വ്വഹിച്ചത് റൌളിംഗ് തന്നെയായിരുന്നു. ദാരിദ്ര്യത്തില്‍നിന്ന് കോടിപതിയായ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു അവര്‍. ബ്രിട്ടനിലെ ഫോര്‍ബ്സ് മാസിക പുറത്തുവിട്ടകണക്കുകള്‍ പ്രകാരം ഒരു ബില്ല്യണ്‍ ഡോളറാണ് റൌളിംഗിന്‍റെ ആസ്തി.