” ഡിവൈൻ പീസ് ” സംഗീത ആൽബം ഓൺലൈൻ റീലിസിന്..

മലയാളത്തിൻ്റെ അനുഗ്രഹീതരായ സംഗീത പ്രതിഭകളുടെ നേതൃത്വത്തിൽ പോപ്പ് മീഡിയ യുടെ ബാനറിൽ ഡിവൈൻ പീസ്’ ഡിവോഷണൽ ആൽബം റിലീസ് ചെയുന്നു.

ജോയ്‌സ് തോന്നിയാമലയുടെ വരികൾക്ക് പ്രമുഖ സംഗീത സംവിധായകരായ ശരത്, ജെറി അമൽ ദേവ് , ആലപ്പി രംഗനാഥ് , സ്റ്റാൻലി ജോൺ , നിനോയ് വർഗീസ് തുടങ്ങിയവർ സംഗീത സംവിധാനം നിർവഹിച്ചു.

മലയാളികളുടെ പ്രിയഗായകരായ കെ .എ സ്. ചിത്ര , എം ജി ശ്രീകുമാർ , വിജയ് യേശുദാസ് , മഴവിൽ മനോരമ വിന്നർ സെലിൻ ഷോജി , പുതുമുഖ ഗായകൻ രാജ് കുമാർ രാധകൃഷ്‌ണൻ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു. പ്രൊജക്റ്റ്‌ ഡിസൈൻ ഷോജി സെബാസ്റ്റ്യൻ .

പോപ്പ് മീഡിയയുടെ ബാനറിൽ പുറത്തിറക്കുന്ന ഈ ആൽബം ബിബിൻ സ്റ്റാൻലി ജോസഫാണ് നിർമ്മിച്ചിരിക്കുന്നത് .ദൃശ്യ ആവിഷ്കാരം ഷോജി സെബാസ്റ്റ്യൻ , ഐസക് ജോർജ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *