ദക്ഷിണേന്ത്യയിലെ ദുര്യോധന ക്ഷേത്രം

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം

പുരാണ കഥാപാത്രങ്ങൾ പലരും പ്രതിഷ്ഠ ആയിട്ടുള്ള ക്ഷേത്രങ്ങൾ ഇന്ത്യയിലൊട്ടാകെ ഉണ്ടെങ്കിലും ദുര്യോധനക്ഷേത്രങ്ങൾ എണ്ണത്തിൽ നന്നേ കുറവാണ്. വില്ലൻ കഥാപാത്രം ആയി കരുതപ്പെടുന്നത് കൊണ്ടാവണം അത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവിഴി ഗ്രാമത്തിലാണ്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രമാണ് പോരുവിഴി പെരുവിരുത്തി മലനട ക്ഷേത്രം. ചെങ്ങന്നൂരിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് പോരുവിഴി ഗ്രാമം.

പാണ്ഡവരെ തിരക്കിയെത്തിയ കൗരവ സംഘത്തിന് കുറവസ്ത്രീ കുടിക്കുവാനായി പാനീയം നൽകിയെന്നും അതിൽ സന്തുഷ്ടനായ ദുര്യോധനൻ അവർക്ക് ദാനമായി 101 ഏക്കർ ഭൂമി നൽകിയെന്നും ഐതിഹ്യം. കാടായിരുന്നു സ്ഥലത്ത് പിന്നീട് ക്ഷേത്രം ഉണ്ടായി എന്നും കഥ.

കുറവസമൂഹത്തിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ കെട്ടുത്സവം വളരെ പ്രസിദ്ധിയുള്ളതാണ്. 70 മുതൽ 80 അടി വരെ ഉയരമുള്ള കാള, കുതിര കെട്ടുകാഴ്ചകളാണ് ഉത്സവത്തിലെ പ്രധാനഘടകം. മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറുന്ന മലക്കുട മഹോത്സവം കാണുവാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടാറ്.

ഫോൺ നമ്പർ: 0476 2820338
തയ്യാറാക്കിയത്: ആതിര സരാഗ്

Leave a Reply

Your email address will not be published. Required fields are marked *