ദുല്‍ക്കറിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരുചാന്‍സ്
ദുല്‍ക്കര്‍ സല്‍മാന്‍റെ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു.15 നും 70 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷ അയക്കാം. ഈ മാസം 26 വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി.
ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് വരെ നടക്കുന്ന ആക്ടിംഗ് ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. മേല്‍ പറഞ്ഞ നിബന്ധനകള്‍ പൂര്‍ണമായുംപാലിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് കാസ്റ്റിംഗ് കാളില്‍ പറയുന്നുണ്ട്.
ബോബി സജ്ഞയുടേതാണ് തിരക്കഥ. സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്. ദുല്‍ക്കര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.