ബ്രഹ്മാസ്ത്രയുമായി രാജമൗലി

രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം ഏറ്റെടുത്ത് എസ്.എസ്. രാജമൗലി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയേറ്ററുകളിലെത്തിക്കും.

മൂന്ന് ഭാ​ഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.


ബോളിവുഡിലെ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിൽ നാഗാർജുനയും മൗനി റോയിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമാണ് ബ്രഹ്മാസ്ത്രയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 2022 സെപ്റ്റംബർ 9ന് അഞ്ച് ഭാഷകളിലായി ചിത്രം തീയേറ്ററുകളിലെത്തും. പിആ൪ഒ എഎസ് ദിനേശ്, ശബരി.

Leave a Reply

Your email address will not be published. Required fields are marked *