നടി കാജൽ അഗർവാളിന് ഇന്ന് വിവാഹം
നടി കാജൽ അഗർവാളിന് ഇന്ന് വിവാഹം. പുതിയ ജീവിത ആരംഭിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കാജൽ. ബിസ്സിനെസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. കോവിഡ് കാരണം വളരെ ലളിതമായ രീതിയിലാണ് കല്യാണം.
കല്യാണത്തിൽ അടുത്ത കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ആഘോഷ ദിവസങ്ങളിലെ കാജലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നു കാജല്‍ അഗര്‍വാള്‍ പറഞ്ഞു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും കാജൽ വ്യക്തമാക്കി.