നാളെ വൈപ്പിന്‍,മുനമ്പം ഹാര്‍ബറുകള്‍‌ തുറക്കും

കൊച്ചി: കർശന നിബന്ധനകളോടെ മുനമ്പം വൈപ്പിൻ ഹാർബറുകൾ നാളെ തുറക്കും. ഒറ്റ ഇരട്ട നമ്പർ ഉള്ള ബോട്ടുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മത്സ്യബന്ധനത്തിനിടെ കടലിൽ പോകാൻ അനുവദിക്കുവെന്ന് റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ പൂർണ്ണമായി നിരോധിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് 14 ദിവസത്തേ ക്വാറന്‍റൈന്‍ ബോട്ട് ഉടമകൾ ഉറപ്പാക്കണം. മാർക്കറ്റിൽ ലേലം അനുവദിക്കില്ല. വൻകിട കച്ചവടക്കാർക്ക് മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. മത്സ്യം വാങ്ങുന്ന അളുടെ വിശദവിവരങ്ങൾ മാർക്കറ്റ് കവാടത്തിൽ രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *