പിസിഒഡിയും പരിഹാരവും ആയുര്‍വേദത്തില്‍
വിരങ്ങള്‍ക്ക് കടപ്പാട്: ഡോ. അനുപ്രീയ ലതീഷ്
കൗമാര പ്രായമായ പെണ്‍കുട്ടികളില്‍ മുതല്‍ മധ്യവയസ്‌കരായ സ്ത്രീകളില്‍ വരെ കണ്ടു വരുന്ന ഒരു അസുഖം ആണ് പോളിസിസ്റ്റിക് ഓവറി. സ്ത്രീയുടെ അണ്ഡാശയത്തിലോ, അണ്ഡവാഹിനി കുഴലിലോ ഉണ്ടാവുന്ന ചെറിയ കുരുക്കള്‍/ കുമിളകളായാണ് പികോഡ് എന്നു പറയുന്നത്. ആയുര്‍വേദ ശാസ്ത്രപ്രകാരം ഒരു നീര്‍ക്കെട്ട് എന്നു പറയും. പല സ്ത്രീകളിലും കുട്ടികള്‍ ഇല്ലാതെ വരുന്ന അവസ്ഥയിലാണ് ഇത് കണ്ടുപിടിക്കുന്നത്. സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ ഒരു അസുന്തലിതാവസ്ഥയാണിത്.
കാരണങ്ങള്‍
കൊഴുപ്പു ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പോളിസിസ്റ്റിക് ഓവറിയ്ക്കു കാരണമാകാറുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇന്‍സുലിന്‍ തോത് ശരീരത്തില്‍ കൂടുതലാകുമ്പോള്‍ അണ്ഡാശയങ്ങള്‍ക്ക് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ പ്രേരണയാകുന്നു. ഇത് പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണവുമാകുന്നു. ഇതുകൊണ്ടുതന്നെ ഈ രോഗമുള്ളവരില്‍ രോമവളര്‍ച്ച അധികമാകും.
പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവറി വരാന്‍ സാധ്യത ഏറെയാണ്. വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്
ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.
ഇന്‍സുലിന്‍ തോത് ശരീരത്തില്‍ കൂടുതലാകുമ്പോള്‍ അണ്ഡാശയങ്ങള്‍ക്ക് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ പ്രേരണയാകുന്നു. ഇത് പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണവുമാകുന്നു. ഇതുകൊണ്ടുതന്നെ ഈ രോഗമുള്ളവരില്‍ രോമവളര്‍ച്ച അധികമാകും.
ഭക്ഷരീതികളില്‍ വരുന്ന മാറ്റം കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് പിസിഒഡിക്ക് കാരണമാകാറുണ്ട്.
വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.
ആര്‍ത്തവചക്രത്തിലെ വ്യതിയാനങ്ങളും ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം കൃത്യമായി വരാതിരിയ്ക്കുക, ഇടയ്ക്കിടെ വരിക, ബ്ലീഡിംഗ് കൂടുകയോ കുറയുകയോ ചെയ്യുക തുടങ്ങിയവയെല്ലാം പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണങ്ങളാണ്
ലക്ഷണങ്ങള്‍
ശോഷിച്ച മാറിടങ്ങള്‍ യോനിയ്ക്കുള്ളിലെ ഭാഗങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിയ്ക്കുക. വയറുവേദന.മുടി കുറയുകയും കൊഴിയുകയും പുരുഷന്മാരുടെ പോലെ കഷണ്ടി വരികയും ചെയ്യുക.ശബ്ദത്തിന് ഘനം വര്‍ദ്ധിയ്ക്കുക. മുഖക്കുരു വരികയോ ഉള്ളവര്‍ക്ക് കൂടുതലാവുകയോ ചെയ്യുക. ചര്‍മത്തില്‍ ഇരുണ്ട നിറത്തിലെ പാടുകള്‍ പ്രത്യക്ഷപ്പെടുക
പരിഹാരങ്ങള്‍
വ്യായാമം ചെയ്യുക. (കൈകാല്‍ വീശി നടക്കുക)
അമിത മാംസാഹാരം ഒഴിവാക്കുക.
മാസമുറ ക്രമത്തിലാക്കുക
കഷായങ്ങള്‍
സുകുമാര കഷായം
വര്‍ണാദി കഷായം
സപ്തസാരം കഷായം
ചന്ദ്രപ്രഭാ ഗുളിക
പുളിങ്കുഴമ്പ്
അവിപതി മുതലായവ രോഗിയുടെ ശരീരബലത്തിനും രോഗബലത്തിനും അനുസരിച്ച് ചെയ്യാം.