പുതുകാലം

ജി.കണ്ണനുണ്ണി.

പുതുകാല ചേഷ്ടകൾ പലതരം ബഹുരസം

നവമാധ്യമങ്ങളിൽ സെൽഫിയിൽ മുഴുകിയോർ

ചിരിയിൽ വിഷം തേച്ചു കെട്ടിപ്പിടിപ്പവർ

കടംകേറി മുങ്ങവെ ചമഞ്ഞു നടപ്പവർ

ആസനത്തിൻ ആല് തണലാക്കി മാറ്റിയോർ

ഇരിക്കുന്ന സ്ഥാനത്തിൽ മേനി പറയുന്നവർ

ശതമാന നേട്ടത്തിൽ വിദ്യയെ തൂക്കുവോർ

മീനവിയൽ വച്ചും ഇരയെ കുടുക്കുവോർ

അമ്മയെപോലും ഭയക്കേണ്ട കുട്ടികൾ

കാശിന്റെ ലോകത്ത് നീതി നശിച്ചവർ

പുതുകാല ചേഷ്ടകൾ പലതരം ബഹുരസം

കണ്ണു കെട്ടീടണം വാഴുവൻ സോദര

Leave a Reply

Your email address will not be published. Required fields are marked *