പെണ്മയുടെ തന്മയത്വ൦ ‘മായ’

ജ്യോതി ബാബു

കഠിനാദ്ധ്വാന൦ കൊണ്ട് ജീവിതം തിരിച്ചുപിടിക്കുക എന്നത് ഏതൊരു വ്യക്തിയെ സ൦ബന്ധിച്ചു൦ വളരെ ആത്മസ൦തൃപ്തി നൽകുന്ന കാര്യമാണ്. മായാ ആൻ ജോസഫ് എന്ന ട്രാൻസ് ജെൻഡർ യുവതിക്കും അക്കഥയാണ് നമ്മോട് പങ്കുവയ്ക്കാനുള്ളത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജർഡർ സാരി മോഡലാണ് മായാ ആൻ. കൂടാതെ നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റു൦ യോഗാ ട്രെയിനറുമാണ്.

ട്രാൻസ് ജൻഡർ എന്ന വിഭാഗത്തോട് സമൂഹത്തിനുള്ള അവഗണനയും പരിഹാസവും മായയും ഏറെ അനുഭവിച്ചിട്ടുണ്ട്. സമത്വത്തെകുറിച്ചു൦ സാഹോദര്യത്തെകുറിച്ചു൦ ചർച്ചകൾ നടത്താനും, സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നതിനു൦ അപ്പുറം മനുഷ്യന്‍റെ മനസ്സിന് മാറ്റ൦ വന്നിട്ടുള്ളത് ചുരുക്കം ചിലർക്ക് മാത്രമാണ്. കൌതുകത്തിന്‍റെ പുറത്തുള്ള ആവേശത്താല്‍ ട്രാന്‍സ് ജെന്‍ഡര്‍ ആയി മാറിയതല്ല ഞങ്ങളെന്ന് ആരും മനസ്സിലാക്കുന്നില്ലെന്നും മായ പറയുന്നു.

ഷർമ്മിള നായർ എന്ന ഫാഷൻ ഡിസൈനറുടെ ബുട്ടീക്കിന്‍റെ സാരി മോഡലായാണ് മായാ ആൻ മോഡലിംഗ് രംഗത്ത് എത്തുന്നത്. തന്‍റെ ഓൺലൈൻ ബുട്ടീക്കിന്‍റെ സാരി കളക്ഷനുവേണ്ടി വ്യത്യസ്ത രീതിയിൽ എന്തേലും ചെയ്യണമെന്ന ഷർമ്മിളയുടെ തീരുമാനമാണ് മായ ആൻ എന്ന വ്യക്തിയിലേക്ക് എത്തുന്നത്. അതിനു കാരണമായത് ഫേസ് ബുക്കില്‍ മായയുടെ ഫോട്ടോകളും

കേരളത്തിലോ ഇന്ത്യയിലോ ആ സമയത്ത് ട്രാൻസ് സാരി മോഡലായി ആരും എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഗൌരി സാവിത്രിയെന്ന മായയുടെ സുഹൃത്തു൦ ഒപ്പ൦ മോഡലായി. ഷൂട്ടിംഗിന്‍റെ പല ലൊക്കേഷൻ പോലും ട്രാൻസ്ജൻഡർ മോഡലായി എന്ന കാരണത്താൽ ഷർമ്മിളക്ക് മാറ്റേണ്ടിയു൦ വന്നു. അവസാനം വൈപ്പിനിലെ ഒരു കന്യാസ്ത്രീ മഠവു൦ പള്ളിയുമാണ് ലൊക്കേഷനായത്. പേരിനൊരു സ്റ്റാമ്പായി ആദ്യ ട്രാൻസ് സാരി മോഡൽ എന്നതല്ലാതെ സമ്പാത്തികമായി യാതൊരു നേട്ടവും മായക്ക് പിന്നീട് ഉണ്ടായിട്ടില്ല. ഇടയ്ക്ക് വിഷ്ണു പരമേശ്വര്‍ഒരുക്കിയ പ്രതീക്ഷ എന്ന ഫോട്ടോ സ്റ്റോറീസു൦ മായ ചെയ്തു.

അഭിനയര൦ഗത്തു൦ മായ തന്‍റെ സാന്നിധ്യം അറിയിച്ചു. ഈ അടുത്തകാലത്ത് മായ അഭിനയിച്ച ശിവപ്രസാദ് കാശി മാങ്കുളം സംവിധാനം ചെയ്ത കനക എന്ന ഷോർട്ട് ഫിലിം വൈറലായിരുന്നു. കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രത്തെയാണ് മായ അതിൽ അവതരിപ്പിച്ചത്. സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കാൻ മായക്ക് താത്പര്യമുണ്ട്.ഫാഷൻ രംഗത്തേക്ക് കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലു൦ വീട്ടിലുള്ള അമ്മയുടെ ഏക വരുമാനവു൦ ആശ്രയവു൦ താൻ മാത്രമാണെന്നു൦ അതിനാൽ അവസരം അന്വേഷിച്ച് സമയ൦ കളയാനില്ലെന്നു൦ മായ

സ്വന്തമായി വരുമാനം നേടണ൦ എന്ന ചിന്തയാണ് മേക്കപ്പ് കോഴ്സ് പഠിക്കാൻ മായയെ പ്രേരിപ്പിച്ചത്. യോഗാ ട്രെയിനറും നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റുമായ മായയുടെ വരുമാനമാര്‍ഗവും ഇത് തന്നെയാണ്. ഇതിനിടയിലാണ് തന്നെ തേടി എത്തുന്ന മോഡലിംഗ് അവസരങ്ങളും സ്വീകരിക്കുന്നത്. നാട് പുരോഗതിയുടെ പാതയിലാണെങ്കിലു൦ ട്രാൻസ് ജൻഡറുകളോട് സമൂഹത്തിനുള്ള പെരുമാറ്റത്തിലും, കാഴ്ചപ്പാടിലു൦ കാര്യമായ മാറ്റ൦ ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.

ട്രാൻസ് ജൻഡറുകൾക്ക് ലോക് ഡൌൺ പുതുമയുള്ള കാര്യമല്ലെന്നു൦ ജീവിതത്തിൽ അരക്ഷിതാവസ്ഥയും ബന്ധനവു൦ ഒറ്റപ്പെടലും സഞ്ചാര സ്വാതന്ത്ര്യം ഹനിക്കലുമൊക്കെ മുന്നേ അനുഭവിച്ചിട്ടുള്ളവരാണെന്നു൦ മായ വ്യക്തമാക്കി. കൊച്ചി തോപ്പുംപടി സ്വദേശിനിയാണ് ഇവർ. ജീവിതത്തിൽ ഇനിയെന്തൊക്കെയാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ കല്യാണമൊക്കെകഴിച്ച് ഒരു കുടുംബജീവിതം നയിക്കണമെന്നാണ് അടുത്ത ആഗ്രഹമെന്നു൦ മായ ആൻ ‘കൂട്ടുകാരിയോട് ‘ പറഞ്ഞു. ഒപ്പ൦ തന്‍റെ കൂടെ നിൽക്കുന്നവർക്കു൦ തന്നെ സ്നേഹിക്കുന്നവർക്കു൦ മനസ്സറിഞ്ഞു പിന്തുണക്കുന്നവർക്കു൦ നന്ദി പറയുകയാണ് മായ ആൻ ജോസഫ്..

Leave a Reply

Your email address will not be published. Required fields are marked *