ബനാന കട്‌ലറ്റ്
റെസിപി: സുഹറ അനസ്
ഏത്തപ്പഴം – 3 എണ്ണം
തേങ്ങ ചിരകിയത്- 1/2 കപ്പ്
അണ്ടിപരിപ്പ്,കിസ്മസ്- 10 എണ്ണം
ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്
പഞ്ചസാര – 3 സ്പൂണ്‍
മുട്ട – 1
ബ്രഡ് ക്രംബ്‌സ്- ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഏത്തപ്പഴം നന്നായി പുഴുങ്ങിയെടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പ്, മുന്തിരി വറുത്തെടുക്കുക. അതിലേക്ക് തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് നന്നായി വഴറ്റുക. ഗോള്‍ഡന്‍ കളറായി വരുമ്പോള്‍ വാങ്ങി വയ്ക്കുക. ഏലയ്ക്ക പൊടിച്ചതും ഉടച്ചെടുത്ത ഏത്തപ്പഴം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കട്‌ലറ്റിന്‍റെ ഷേപ്പില്‍ ഉരുട്ടിയെടുക്കുക. മുട്ടയില്‍ മുക്കി ബ്രഡ് ക്രംബ്‌സില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. നോമ്പ് തുറ വിഭവമായി ഇത് നിങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.