ബാല്‍ക്കണിയുടെ ലുക്ക് മാറ്റാം ദാ ഇങ്ങനെ
ബിനുപ്രിയ
ഫാഷന്‍ ഡിസൈനര്‍(ദുബായ്)
കോവിഡ് പീരിഡില്‍ അതിജീവനത്തിന്‍റെ ബാലപാഠങ്ങള്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു. ഭക്ഷണകാര്യത്തിലും മറ്റേത് കാര്യങ്ങളിലും ആകട്ടെ ആര്‍ഭാടം കാണിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കാമെന്ന് നമുക്ക് മനസ്സിലായി. എന്നാപിന്നെ നമ്മുടെ ബാല്‍ക്കണിയുടെ സെറ്റപ്പ് നമുക്ക് ഒന്ന് മാറ്റിക്കളയാം. അതിന് വേണ്ടത് ആകട്ടെ പലവര്‍ണത്തിലുള്ള തുണികള്‍മാത്രം. നിങ്ങളുടെ കൈവശമുള്ള തുണി റിബ്ബണിന്‍റെ വീതിയില്‍ നീളത്തില്‍ കട്ട് ചെയ്ത് എടുക്കുക. എല്ലാ പീസിനും ഒരേ നീളമായിരിക്കാന്‍ ശ്രദ്ധിക്കണം കേട്ടോ. അവയെല്ലാം കര്‍ട്ടന്‍മാറ്റിയിട്ട് അവിടെ ചിത്രത്തില്‍ കാണുംപോലെ കെട്ടികൊടുക്കുക. ടേബിളും രണ്ടും ചെയറും കൂടെയിട്ടാല്‍ വൈകീട്ടത്തെ ചായകുടി അവിടെയാക്കാമെന്നേ………