ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടക്കില്ല
ഡല്‍ഹി: ഇന്ത്യയില്‍ നടത്താനിരുന്ന ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് കരാര്‍ റദ്ദാക്കി അന്താരാഷ്ട്ര ബോക്സിംഗ് അസോസിയോഷന്‍. ആതിഥേയരാജ്യത്തിനുള്ള ഫീ അടക്കുന്നതില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വീഴ്ചവരുത്തിയതാണ് മത്സരം നടത്താനുള്ള അവസരം രാജ്യത്തിന് നഷ്ടമായത്. 2021 ല്‍ മത്സരം സെര്‍ബിയയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മത്സരം റദ്ദാക്കുന്നതിനുള്ള പിഴത്തുകയായ 500 ഡോളര്‍ രാജ്യം അടയ്ക്കണം. ബോക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടില്ല. മത്സരം നടത്താനുള്ള ആദ്യഅവസരമാണ് അധികൃതരുടെ അലംഭാവംമൂലം ഇന്ത്യയ്ക്ക് നഷ്ടമായത്. 2017 ല്‍ ആണ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള കരാറിലെത്തിയത്.