ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് മരിച്ചനിലയില്‍

പ്രമുഖ ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുത് (34) മരിച്ച നിലയിൽ കണ്ടെത്തി . മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചയോടെ ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളാണ് മൃതേദഹം ആദ്യമായി കണ്ടത്. താരം കുറച്ചു മാസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.


ഏക്ത കപൂറിന്‍റെ ‘പവിത്ര റിഷ്ത’ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഷാന്ത് ‘കയ്പോചെ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ടെലിവിഷന്‍ അതാരകന്‍ എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.


ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ ‘എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി’യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി. ശ്രദ്ധ കപൂറിന്‍റെ നായകനായെത്തിയ ചിഛോറെയാണ് സുഷാന്തിന്‍റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സുശാന്തിന്‍റെ മുന്‍ മാനേജര്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *