ജിത്തുജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടും ഒരു ത്രില്ലര്‍; ട്വെൽത് മാൻ പോസ്റ്റര്‍ പുറത്ത്

ദൃശ്യം2വിനു ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ’12th Man’ എന്നാണ് ചിത്രത്തിന്റെ പേര്. വളരെ നിഗൂണ്ഡതകള്‍ നിറഞ്ഞ കഥയായിരിക്കും എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ അനുശ്രീ,അദിതിരവി,ലിയോണ,വീണനന്ദകുമാര്‍,സൈജുകുറുപ്പ്,ഷൈന്‍ടോംചാക്കോ,ശിവദ,ചന്ദുനാഥ്,ശാന്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

12th Man എന്ന ചിത്രത്തിന് മുമ്പ് പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാനം സംരംഭമായ ബ്രോ ഡാഡി പ്രഖ്യാപിച്ചിരുന്നു. അതിലും മോഹന്‍ലാല്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമാവുന്നത്. ആശിര്‍വാദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്

ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *