ബ്ലുംബർഗിന്‍റെ ശതകോടീശ്വരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

ബ്ലുംബർഗിന്‍റെ ശതകോടീശ്വരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി
നാലാമതെത്തി. വിവിധ നിക്ഷേപങ്ങളിലൂടെ ഈ വർഷം 22 ബില്യൺ ഡോളർ സ്വരൂപിച്ചതോടെ മുകേഷ് അംബാനിയുടെ ആസ്തി ഇപ്പോൾ 80.6 ബില്യൺ ഡോളർ (6.04 ലക്ഷം കോടി രൂപ) ആയി.


ബ്ലൂംബെർഗ് സൂചികയിലെ ഏറ്റവും മികച്ച 10 സമ്പന്നരിൽ എട്ട് പേർ അമേരിക്കക്കാരാണ്. അംബാനി പട്ടികയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ മാത്രമല്ല, ഏഷ്യാക്കാരൻ കൂടിയാണ്.
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് നിലവിൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ സമ്പത്ത് ആദ്യമായി 100 ബില്യൺ ഡോളർ കടന്നതിനാൽ ജെഫ് ബെസോസിനും ബിൽ ഗേറ്റ്സിനും ശേഷം ശതകോടീശ്വരനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി അദ്ദേഹം മാറി.


ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി 10 സ്ഥാനം വരെ ഉയർന്നിരുന്നു. റിലയൻസ് ഓഹരി മൂല്യം 867.82ൽനിന്ന് 145 ശതമാനം ഉയർന്നതോടെയാണിത്. റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോയിൽ ഫെയ്‌സ്ബുക്ക് ഇങ്ക്, സിൽവർ ലേക്ക് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്ന് 15 ബില്യൺ ഡോളറിലധികം നിക്ഷേപം വന്നതോടെയാണ് മുകേഷ് അംബാനയിയുടെ ആസ്തി വൻതോതിൽ ഉയർന്നത്

Leave a Reply

Your email address will not be published. Required fields are marked *