മംമത ചെമ്പന്‍ ചിത്രം ”അൺലോക്ക് ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അൺലോക്ക് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേയസ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു.


മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ്‌ , ശ്രീനാഥ് ഭാസി,ശ്രീകാന്ത്, ഇന്ദ്രൻസ്‌ , ഷാജി നവോദയ,ചെമ്പില്‍ അശോകന്‍,അഭിലാഷ് പട്ടാളം,മംമ്ത മോഹന്‍ദാസ്,ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഇൗ കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് “അൺലോക്ക് “എന്ന ചിത്രത്തില്‍ വളരെ രസകരമായി അവതരിപ്പിക്കുന്നത്.
അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനില്‍ ജോണ്‍സ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.


എഡിറ്റര്‍-സാജന്‍ വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡേവിസണ്‍ സി ജെ,കല-സാബു വിതുര,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-രമ്യ സുരേഷ്,സ്റ്റില്‍സ്-നിദാത് കെ എന്‍,പരസ്യക്കല-തോട്ട് സ്റ്റേഷന്‍,അസോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാസന്‍,വാര്‍ത്തപ്രചരണം-
എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *