മുടികൊഴിച്ചില്‍ ഉണ്ടോ ? ……ഇങ്ങനെ ചെയ്തു നോക്കു..

പ്രായഭേദമില്ലാതെ എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചല്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മുടി കൊഴിയാം. അതായത് ഹോര്‍മോണിന്‍റെ ചെയ്ഞ്ചസ് ഉണ്ടെങ്കിലോ തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ, അള്‍സര്‍ അസഡിറ്റിക് പ്രോബ്ലം ഉണ്ടെങ്കിലോ മുടിപൊഴിച്ചലിന് കാരണമാകാം.


ഹോട്ട് ഓയില്‍ മസാജ് ചെയ്യുക എന്നതാണ് മുടുകൊഴിച്ചിലിന് ഞാന്‍ നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗം. താരനോ മറ്റോ ഉണ്ടെങ്കില്‍ മുടി ക്ലീനാകാന്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതാണ് ഉത്തമം.


എങ്ങനെയാണ് ഹോട്ട് ഓയില്‍ മസാജ് ചെയ്യേണ്ടെതെന്ന് നമുക്ക് നോക്കാം. വെളിച്ചെണ്ണയാണ് മസാജിന് ഉപയോഗിക്കേണ്ടത്. തലയില്‍ തേച്ച്പിടിപ്പിക്കുന്നതിന് ആവശ്യമുള്ളത്രയും എണ്ണ പാത്രത്തിലേക്ക് ഒഴിച്ച് ചൂടാക്കിയെടുക്കുക. അതിലേക്ക് ഒരു പീസ് പച്ച കര്‍പ്പൂരം പൊടിച്ചത് ഇട്ട് കൊടുക്കുക. പച്ചകര്‍പ്പൂരം വിപണിയില്‍ സുലഭമായി കിട്ടും. എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം അന്നന്നത്തേക്ക് വേണ്ടി മാത്രമേ ഓയില്‍ ചൂടാക്കാവൂ.


കോട്ടണില്‍ മുക്കിയിട്ട് തലയോട്ടില്‍ നന്നായിട്ട് അപ്ലെ ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കണം ഫിംഗര്‍ ടച്ച് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കറക്ട് പ്രഷര്‍ ചെല്ലാനാണ് ഇങ്ങനെ ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. പിന്നീട് ഫിംഗര്‍ ഉപയോഗിച്ചും നാലഞ്ച് മിനിറ്റ് നന്നായി തേച്ചുപിടിപ്പിക്കുക.


20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ യൂസ് ചെയ്ത് കഴുകികളയാം.. ഇത് ഒന്നൊരാടം ദിവസം ചെയ്തുകഴിഞ്ഞാല്‍ മുടികൊഴിച്ചില്‍ മാറും. തലമുടിക്കുള്ള മറ്റെല്ലാപ്രശ്‌നങ്ങള്‍ മാറാന്‍ ഒരു പരിധിവരെ ഏറ്റവും നല്ല പരിഹാരമാണ് ഹോട്ട് ഓയില്‍ മസാജ്.


വിവരങ്ങള്‍ക്ക് കടപ്പാട്
അഞ്ജലി മെഹന്തി

Leave a Reply

Your email address will not be published. Required fields are marked *