മുട്ടക്കറി
റെസിപി : ഷെഹനാസ് കൊടുങ്ങല്ലൂർ
വളരെ എളുപ്പത്തിലും സ്വാദേറിയതുംമായ മുട്ടക്കറി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ഉരുളക്കിഴങ്ങ് : രണ്ട്
സവാള : രണ്ട്
തക്കാളി : ഒന്ന്
പുഴുങ്ങിയ മുട്ട : അഞ്ച്
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : അഞ്ച് അല്ലി
മല്ലിപ്പൊടി : രണ്ട് ടീസ്പൂൺ
മുളകുപൊടി : ഒരു ടീസ്പൂൺ :
ഗരംമസാല : ഒരു ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
പച്ചമുളക് : രണ്ട്
വേപ്പില : രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുക്കര്‍ സ്റ്റൌവ്വില്‍ വയ്ക്കുക. മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. കടുക് പൊട്ടികഴിയുമ്പോള്‍ പച്ചമുളക് വേപ്പില,വെളുത്തുള്ളി, ഇഞ്ചി ചേർത്ത് കൊടുക്കുക.അതിലേക്ക് അരിഞ്ഞുവെച്ച സവാള,തക്കാളി,തുടങ്ങിയ ചേരുവകള്‍ ഇട്ടുകൊടുക്കുക. മസാലപൊടികളും, മുളക്പൊടി, മഞ്ഞള്‍പ്പൊടി, അരിഞ്ഞുവെച്ച ഉരുളകിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം. ഒരു കപ്പ് വെള്ളം കൂടിചേര്‍ത്തുകഴിഞ്ഞാല്‍ കുക്കറിന്‍റെ മൂടി നമുക്ക് അടച്ചുകൊടുക്കാം.
ഒരു വിസിലിന് ശേഷം കുക്കർ ഓഫ് ചെയ്യുക. പുഴുങ്ങി വെച്ച് മുട്ട ചേർത്ത് ഇളക്കിയോജിപ്പിക്കുക. മല്ലിയില തൂവുക. അപ്പത്തിന്‍റെകൂടെയോ ഇടിയപ്പത്തിന്‍റെ കൂടെ കിടു കോമ്പോയാണ് ഈ മുട്ടക്കറി.