“മെമ്മറി ഓഫ് മര്‍ഡര്‍” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍



കൊറോണ എന്ന മഹാമാരിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളുടെ കഥ പറയുന്ന “മെമ്മറി ഓഫ് മര്‍ഡര്‍ ” എന്ന അവയര്‍നസ്
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പിന്നണി ഗായിക സൗമ്യ സദാനനന്ദൻ എന്നിവരുടെ ഫെയ്സ് ബുക്ക് പേജിലൂടെ “മെമ്മറി ഓഫ് മര്‍ഡര്‍”ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്


മൂവി മാമ്പ്രപാടം സിനിമാ കമ്പനിയുടെ ബാനറിൽ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ അരുൺ രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന “മെമ്മറി ഓഫ് മര്‍ഡര്‍” എന്ന ഈ ചിത്രത്തില്‍ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു.


“വീമ്പ് “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിൻ മുരളി മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.
ജിനി ജോയ്,അനന്യ ഷാജി(കുഞ്ഞാറ്റ), അർച്ചന രാജഗോപാൽ, ശ്രീകുമാരൻ തമ്പി, ബോബി കൊല്ലകടവ്, രാജേഷ് മാമ്പ്ര പാടം, കൊച്ചുമോൻ വലിയപറമ്പിൽ,മഞ്ജു വലിയപറമ്പിൽ, സാലു ജോർജ്, ജിഷ്ണു എസ്, അൻസാർ നിസാം, രജിത രാജൻ,
ഗീതു എസ് കെ, ലക്ഷ്മി ചെറിയനാട്, ഐശ്വര്യ, രജിൻ, അഖിൽ എന്നിവരാണ് മറ്റു താരങ്ങള്‍.


കഥ തിരക്കഥ സംഭാഷണം പ്രഭാഷ് പ്രഭാകര്‍
സംഗീതം-എം എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീജിത്ത് പാണ്ഡവന്‍ പാറ, എഡിറ്റിംഗ്-നിതിൻ നിബു, മേക്കപ്പ്-ഫിലിപ്പ് സൈമൺ കലാസംവിധാനം-ഫാരിസ്,ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- പ്രവീൺ കൃഷ്,സ്റ്റിൽ- അശ്വിൻ പ്രഭാഷ, ഡിസൈനിങ്-അർജുൻ സി ബി, അസിസ്റ്റൻറ് ഡയറക്റ്റേസ- ദേവനാരായണൻ , സുജിത സിൻഡ്രില്ല,
ക്യാമറ അസിസ്റ്റന്റ്-സാലു ജോർജ്, ആരോമൽ.


കൊച്ചി, ഹരിപ്പാട്, ചെങ്ങന്നൂർ മാമ്പ്രപാടം, കൊല്ലകടവ് എന്നിവിടങ്ങളിലാണ് “മെമ്മറി ഓഫ് മര്‍ഡര്‍” ചിത്രീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!