യോഗയുമായി സംയുക്തവര്‍മ്മ

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു സംയുക്ത. കല്യാണം കഴിഞ്ഞതോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബ കാര്യങ്ങൾ നോക്കി ജീവിക്കുകയാണ് താരം.

സിനിമയിൽ നടി ഇല്ലെങ്കിലും യോഗ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് താരം. യോഗ ചെയ്യുന്നതിന്റെ വിഡിയോയും ഫോട്ടോസും താരം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുമുണ്ട്. ‘‘ഉർധവ ധനുരാസനം’ എന്ന യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ ആണ് സംയുക്ത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും ഒരു ചോദ്യമെങ്കിലും സംയുക്തയുടെ വിശേഷങ്ങളെ കുറിച്ചാവും.

ട്രോളുകളില്ല, ഹേറ്റേഴ്സില്ല, ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സംയുക്ത നൽകിയത്. “ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്.

എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും… ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *