കറുപ്പും വെളുപ്പും ഔട്ട്ഫിറ്റില്‍ തിളങ്ങി കത്രീനകൈഫ്

കറുപ്പും വെളുപ്പും സ്ട്രിപ്പ് ഡിസൈനില്‍ തിളങ്ങി കത്രീന കൈഫ്. കോളർ നെക്‌ലൈനും റാപ് ഡീറ്റൈലുമാണ് ഈ മിഡ് ലെങ്ത് ഷർട്ട് ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഈ ഔട്ട് ഫിറ്റിന്‍റെ വില.

കോഫി വിത് കരൺ ഷോയ്ക്കു വേണ്ടിയാണ് ഈ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് താരം ധരിച്ചത്. ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. കമ്മലുകൾ മാത്രമാണ് ആക്സസറി. സഹതാരങ്ങൾ ഉൾപ്പടെ നിരവധിപ്പേർ കത്രീനയുടെ സ്റ്റൈലിഷ് ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *