ലഹരിമുക്തി നേടി സമ്പാദ്യശീലത്തിലേക്ക്…

ജി.കണ്ണനുണ്ണി.

ഇന്ന് ജൂൺ 26..അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. കൗമാരക്കാരെയും യുവാക്കളെയും വിഴുങ്ങുന്ന അവരുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങളും, ആരോഗ്യവും,ജീവിതവും തകർക്കുന്ന ലഹരി രാക്ഷസനിൽ നിന്ന് മുക്തി കൈവരിച്ച് ബാങ്ക് അക്കൗണ്ട് ഭദ്രമാക്കുന്ന മാജിക്കിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

ഒരാൾ ദിവസം ഏഴു രൂപയുടെ രണ്ടു സിഗരറ്റ് വലിക്കുന്നു എന്നു വിചാരിക്കുക അപ്പോൾ ഒരു ദിവസത്തെ ചിലവ് 14 രൂപ.ഒരു മാസമാകുമ്പോൾ 420 രൂപ ഒരാൾ സിഗരറ്റ് വലിക്കാൻ ചിലവഴിക്കുന്നു. അല്പസുഖം നൽകുന്ന സിഗററ്റോ മാരകമായ ക്യാൻസർ പോലുള്ള രോഗങ്ങളാണ് നമുക്ക് സമ്മാനിക്കുന്നതും.

മനസ്സ് ശാന്തമാക്കാൻ പാട്ടുകേൾക്കുകയോ, സിനിമ കാണുകയോ, ഇഷ്ടമുള്ള മറ്റുകാര്യങ്ങൾ ചെയ്യുകയോ ചെയ്ത് നമ്മൾ സിഗരറ്റ് എന്ന ലഹരി ഉപേക്ഷിച്ച് ഒരു മാസം 350 രൂപ അഞ്ചു വർഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആർ.ഡി. അക്കൗണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അപ്പോൾ 350 രൂപ അറുപത് തവണ നിക്ഷേപിച്ചാൽ 21000 രൂപ .അതിന് നമുക്ക് ലഭിക്കുക ഏഴര ശതമാനത്തിധികം പലിശയും. ആകെ അഞ്ചു വർഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കുന്നത് 27000 രൂപ.

ദിവസം രണ്ടു സിഗരറ്റ് ഉപേക്ഷിച്ചാൽ അഞ്ചു വർഷം കൊണ്ട് 27000 രൂപയും ആരോഗ്യമുള്ള ശരീരവും നമുക്ക് ലഭിക്കും എന്നുറപ്പ്. ലഹരിമുക്തിയിൽ നിന്ന് അങ്ങനെ സമ്പാദ്യത്തിലേക്ക്.അപ്പോൾ ഇന്ന് തന്നെ ലഹരിയിൽ നിന്ന് മുക്തി നേടുകയല്ലേ…

നമ്മുടെ യുവതലമുറയിൽ ഒരു നല്ല ഭാഗം കഞ്ചാവിനും ,മയക്കുമരുന്നിനും ,മദ്യത്തിനും അടിമകളാകുന്നത് നമ്മൾ കാണുന്നു.കുട്ടികളെ ലഹരി മരുന്നിന് അടിമകളാക്കാൻ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു. കുട്ടികളെത്തന്നെ ഇവർ ക്യാരിയർ ആക്കുന്നു. പേടികൊണ്ട് നാട്ടുകാർ പോലും ഈ അനീതിക്കെതിരെ പ്രതകരിക്കാൻ മറക്കുന്നു.നമ്മുടെ പ്രതികരണമില്ലായ്മ്മ വളർന്നു വരുന്ന ഒരു സമൂഹത്തെ തന്നെ തകർക്കുകയാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആന്റി നാർകോട്ടിക് സെല്ലിന്റെ 1090 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കുക തന്നെവേണം.അത് നമ്മുടെ കടമയാണ്.

Leave a Reply

Your email address will not be published. Required fields are marked *