വിജയത്തിനൊപ്പ൦ പരാജയവു൦ അറിഞ്ഞുവളരട്ടേ…
ഇന്നത്തെ തലമുറയ്ക്ക് തോല്‍വി എന്ന് കേള്‍ക്കുന്നതേ ഭയമാണ്. അതുകൊണ്ടുതന്നെയാണ് പരീക്ഷകളിലെ തോല്‍വിയുടെ പേരിലും മാര്‍ക്കുകുറഞ്ഞു എന്നകാരണത്താലും എടുത്തുചാടി ആത്മഹത്യ ചെയ്യുന്നത്. അതിന് കാരണം ഏറെക്കുറെ അദ്ധ്യാപകരും രക്ഷിതാക്കളുമാണ്. പരീക്ഷകളില്‍ മാര്‍ക്കു കുറഞ്ഞതിന്‍റെ പേരില്‍ കുട്ടികളെ അടിക്കുകയോ വഴക്കുപറഞ്ഞിട്ടോ കാര്യമില്ല. കുട്ടികള്‍ക്കെല്ലാവര്‍ക്കും കഴിവ് വ്യത്യസ്തമായിരിക്കും.. പരീക്ഷതോല്‍വി കഴിവുകേടലല്ല മറിച്ച് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് രക്ഷിതാക്കളാണ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത്.
ഒരു ഉദാഹരണം പറയാം. അച്ഛനും അമ്മയും നല്ല വിദ്യാഭ്യാസം ഉള്ളവര്‍. സാമാന്യ ഭേദപ്പെട്ട സര്‍ക്കാര്‍ ജോലിയാണ് ഇരുവര്‍ക്കും ഉള്ളത്. അവരുടെ കുട്ടിയെ ആ പ്രേദേശത്തെ നല്ല സ്കൂളിലാണ് പഠിപ്പിക്കുന്നത്. ക്ലാസിലെന്നല്ല സ്കൂളിലെ തന്നെ ടോപ്സ്കോററാണ് കുട്ടി. എന്നാല്‍ അവന് ഒറ്റ കുഴപ്പം മാത്രേമ ഉള്ള പഠനത്തിലും കളിയിലും മറ്റുകുട്ടികള്‍ തന്നേക്കാള്‍ മുന്‍പന്തിയിലെത്തുന്നത് സഹിക്കുവാന്‍ സാധിച്ചിരുന്നില്ല.
കുട്ടിയുടെ മാതാപിതാക്കളാകട്ടെ തന്‍റെ മകനെ പറഞ്ഞു തിരുത്താനും പോയിരുന്നില്ല. കുട്ടി മുതിര്‍ന്നു കഴിഞ്ഞപ്പോഴും അവന്‍റെ സ്വഭാവത്തിന് മാറ്റം വന്നില്ലെന്ന് മാത്രമല്ല മുന്‍പത്തേക്കാള്‍ അധികം വഷളായി വന്നു. തന്നേക്കാള്‍ കേമന്മാര്‍ ആരെങ്കിലും ഉണ്ടെങ്കിലും അവരേക്കാല്‍ മികവുകാണിക്കാന്‍ അവന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു. കോളജ് കാലഘട്ടത്തിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കോളജിലെ ചെറിയ റാംഗിംഗ് താങ്ങാനാകാതെ കുട്ടി ആത്മഹത്യ ചെയ്തു.
തോല്‍വികള്‍ അഭിമുഖീകരിക്കുമ്പോള്‍ ജീവിതത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഫെയ്സ്ചെയ്യാനും കുട്ടികള്‍ പ്രാപ്തരാകും. ഇവിടെ കുട്ടിക്ക് ഉണ്ടായിരുന്ന സ്വഭാവവൈകൃതം പറഞ്ഞുതിരുത്താന്‍ മുതിര്‍ന്നവര്‍ ശ്രമിക്കാതിരുന്നതിനാലാണ് പീന്നിട് റാംഗിംഗ് പോലുള്ള ചെറിയ കാര്യങ്ങള്‍ പോലും ഫെയ്സ് ചെയ്യാനാകാതെ ജീവിതം അവന് അവസാനിപ്പിക്കേണ്ടിവന്നത്.
തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് കേട്ടിരിക്കുമല്ലോ.. കുട്ടികള്‍ പരാജയം അറിഞ്ഞുവളരട്ടേ.. എങ്കിലേ അവര്‍ കരസ്ഥമാക്കുന്ന വിജയത്തിന് മാധുര്യമേറു. അതോടെ ജീവിതത്തിലെ വലിയവലിയ പ്രശ്നങ്ങളും മറ്റും നിഷ്പ്രയാസം തരണം ചെയ്യാന്‍ അവര്‍ പ്രാപ്തരാകും.