സമാനതകളില്ലാത്ത ‘സമ’ത്തിന്റെ കലാശകൊട്ട്.

ജി.കണ്ണനുണ്ണി.

72 ദിവസങ്ങൾ..72ൽ അധികം ഗായകർ…മലയാളത്തിലെ ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ട സംഗീത കലാകാരന്മാരെ സഹായിക്കാനായി പണം കണ്ടെത്തുവാൻ നടത്തുന്ന ഫേസ്ബുക്ക് ലൈവിന്റെ സമാപനമാണ് ഇന്ന്. 72 ദിവസമായി രാത്രി 8 മുതൽ 9 വരെ സമത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു 72 ൽ അധികം ഗായകർ അണിനിരന്ന സംഗീതപരിപാടി അരങ്ങേറിയത്.

സംഗീത പ്രേമികളെ ആനന്ദത്തിൽ ആറാടിക്കാൻ സമാപന ദിനമായ ഇന്ന് ‘സമം ‘ ചെയർമാൻ കെ.ജെ.യേശുദാസ് ഉൾപ്പെടെ എൺപതോളം പിന്നണിഗായകർ ഒന്നിക്കുന്ന ഗ്രാൻഡ് ഫിനാലെയാണ് സമം ഫേസ്ബുക്ക് പേജിൽ അരങ്ങേറുക.

പരിപാടിയിലൂടെ സമാഹരിച്ച 15 ലക്ഷത്തോളം രൂപ അഞ്ഞൂറോളം കലാകാരന്മാർക്കാണ് നൽകുക. മുതിർന്ന ഗായകരായ പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര , എം.ജി.ശ്രീകുമാർ, തുടങ്ങി…പുതുകാലത്തെ ഗായകർ ഉൾപ്പടെ സമത്തിനായി സംഗീത വിരുന്നിന്‍റെ ഭാഗമായി.

ഭാരവാഹികളായ സുദീപ് കുമാർ, രവിശങ്കർ, അനൂപ് ശങ്കർ, രാകേഷ് ബ്രഹ്മാനന്ദൻ, അഫ്‌സൽ, വിജയ് യേശുദാസ് എന്നിവരടങ്ങിയ യുവഗായകരുടെ സംഘമാണ് ഓൺലൈൻ സംഗീത പരിപാടിക്ക് ചുക്കാൻ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *