ദുരൂഹതകൾക്ക് ഉത്തരം തേടി—“വിക്റ്റിം” – ഒരു പീഢന ഗൂഢാലോചനാ കഥ.

‘ഇതൊരു യഥാർത്ഥ സംഭവ കഥയേ അല്ല, ഭാവനയാണ്’ എന്ന മുഖവുരയോടെ “വിക്റ്റിം” എന്ന സിനിമക്ക് തുടക്കമാവുകയാണ്.”ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോ
ഈ സിനിമയുടെ കഥക്കോ കഥാപാത്രങ്ങൾക്കോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ
അത് തികച്ചും യാദൃശ്ചികം മാത്രമാണ്” എന്ന Disclaimer മുന്നറിയിപ്പും ‘വിക്റ്റിം’ വ്യക്തമായി നൽകുന്നുണ്ട്.
സിനിമാ രംഗത്തെയും ലോകത്താകമാനമുള്ള മലയാളികളെയും ഒട്ടാകെ നടുക്കിയ ഞെട്ടിക്കുന്ന പീഢന ഗൂഢാലോചനാ സംഭവ വികാസങ്ങളുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്തുന്നതിനായി ‘മറ്റൊരു’ ഇന്റലിജൻസ് വിങ്ങിലെ ഡിറ്റക്ടീവ് ഓഫീസേഴ്സായ ക്യാപ്റ്റൻ അജയഘോഷും യാമിനി വർമ്മയും സംഘവും ഡൽഹിയിൽ നിന്നും എത്തുന്നു.


സ്റ്റേറ്റ് പോലീസിന്റെ ഇൻവസ്റ്റിഗേഷന് സമാന്തരമായി, പോലീസ് ഡിപ്പാർട്ട്മെന്റിലുള്ളവരുടെ ‘സപ്പോർട്ടും എതിർപ്പും’ ഒരേ സമയം ഏറ്റെടുത്ത്, ഇവർ നടത്തുന്ന അന്വേഷണത്തിൽ വെല്ലുവിളികൾ വളരെ ഏറെയായിരുന്നു.
കണ്ടെത്തേണ്ടത് ഇരുൾ മൂടിക്കിടക്കുന്ന യഥാർത്ഥ സത്യങ്ങളാണ്.

(1) എന്താണ് ശരിക്കും നടന്ന ഗൂഡാലോചന?
(2) യഥാർത്ഥത്തിൽ നടി പീഢനത്തിന് ഇരയായിട്ടുണ്ടോ?
(3) പീഢനം നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സംഭവിച്ച കാര്യങ്ങൾ?
(4) പീഢനത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ?
(5) പീഢന ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ആരൊക്കെ?
(6) കോടികളുടെ കൊട്ടേഷൻ ഇടപാടുകൾ ഈ സംഭവത്തിലുണ്ടോ?
(7) പിന്നണിയിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാഡം, സംവിധായകൻ, നിർമ്മാതാവ്, VIP, രാഷ്ട്രീയ നേതാവ് തുങ്ങിയവർ യഥാർത്ഥത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവർ ആരൊക്കെയാണ്?
(8) ശരിക്കും ആരാണ് ഈ ദുരന്തത്തിലെ യഥാർത്ഥ ‘ഇര’ അഥവാ ‘ഇരകൾ?
(9) പുന:രന്വേഷണത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടോ?
(10) രാഷ്ട്രീയക്കാർക്കും പോലീസിനും ഈ കേസിൽ പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ അവ എന്തെല്ലാം?
ഇത്രയും കാര്യങ്ങൾ കണ്ടെത്തി, മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ അടിഞ്ഞൂറിക്കിടക്കുന്ന എല്ലാ ദുരൂഹതകൾക്കും ഉത്തരം കണ്ടെത്തുകയാണ്”വിക്റ്റിം” എന്ന പുതിയ സിനിമയിലൂടെ.


എല്ലാ ദുരൂഹ സമസ്യകൾക്കും സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്തുന്ന “വിക്റ്റിം” എറണാംകുളം, തിരുവനന്തപുരം, മൂന്നാർ, ഗോവ, ബാംഗ്ളൂർ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്നമലയാളത്തിലും തമിഴിലുമായി സത്യനാഥ് സംവിധാനം ചെയ്യുന്ന “വിക്റ്റിം” ഏപ്രിൽ മാസം ഷൂട്ടിങ്ങ് ആരംഭിക്കും. ന്യൂക്ലിയർ മീഡിയ കമ്പനി നിർമ്മിക്കുന്ന “വിക്റ്റിം” സിനിമയുടെ മറ്റ് വാർത്താ വിശേഷങ്ങൾ ഉടൻ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *