സിഐഡി ഷീലയായി മിയ
വിവാഹത്തിനുശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ. മിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിഐഡി ഷീലയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രവുമായാണ് വിവാഹ ശേഷമുള്ള മിയയുടെ വരവ്.വിവാഹ ശേഷം കുടുംബിനികളായി ഒതുങ്ങി കൂടുന്ന നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്ത നിലപാട് എടുത്തിരിക്കുകയാണ് നടി.
എസ്.എസ് സൈജു ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. തിരക്കഥ നവീന്‍ ജോണ്‍, എഡിറ്റിംഗ് മഹേഷ് നാരായണന്‍.
ദിനേഷ് കൊല്ലപ്പള്ളിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.