സുരൈപോട്ര് കണ്ട് പലതും ഓര്‍മയില്‍ വന്നു; ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ്
സിനിമ കാണുന്നതിനിടയില്‍ കുടുംബത്തില്‍ നടന്ന പല കാര്യങ്ങളും ഓര്‍മയില്‍ വന്ന് ഒരുപാട് ചിരിക്കുകയും കരയുകയും ചെയ്തുവെന്ന് ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ്.എയര്‍ ഡെക്കാന്‍ സ്ഥാപകനായ ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് സൂര്യയുടെ പുതിയ ചിത്രം ‘സൂരരൈ പോട്ര്’ നിര്‍മിച്ചിരിക്കുന്നത്.
മികച്ച ആവിഷ്‌കാരമാണ് സൂരരൈ പോട്രെന്ന് ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ് ടീറ്റ് ചെയ്തു. സിനിമയുടെ സംവിധായക സുധ കൊങ്ങരയെയും അദ്ദേഹം അഭിന്ദിച്ചു.
പുരുഷന്റെ ജീവിതം ആധാരമാക്കിയുള്ള കഥയില്‍ ഭാര്യയ്ക്കും അത്ര തന്നെ പ്രാധാന്യം നല്‍കി തുല്യമായി ആണ് സുധ അവതരിപ്പിച്ചതെന്നും ഗോപിനാഥ്. സൂര്യ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭ്രാന്തമായി പ്രയത്‌നിക്കുന്ന വ്യവസായിയെ നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. അപര്‍ണ മുരളിയെ അഭിനന്ദിക്കാനും ഗോപിനാഥ് മറന്നില്ല. ശക്തയും എന്നാല്‍ മൃദുലയും നിര്‍ഭയയുമായ ആ കഥാപാത്രം ഗ്രാമീണ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.