സ്നേഹമുകിൽ


സുഗുണൻ ചൂർണിക്കര

അകലെ പറന്നകലെ
മറയുന്ന സ്നേഹനിഴലേ !
ഒരു മാരിയായി പൊഴിയുന്നു തീയി –
ലലിവാർന്ന സാന്ധ്യ മുകിലേ.!
ഒരു തീരമായി മുകരുന്നു, നോവിൽ –
തഴുകുന്ന രാഗനിലവേ!
മടിമേലെ താരാട്ടും തായെ!
പാൽ മധുരമായെന്നോർമ്മകളിൽ
പൂത്തമലരേ,
ജീവജലമേകുവാനണയും
സ്നേഹമുകിലേ,
മണിച്ചിറകുകൾ തണൽ തീർത്തനാൾ, അതിൽ
കുരുന്നുടൽ കിളിയായ്..
കനലെരിയുമീ വഴിത്താരയിൽ പറ-
ന്നുയിരിനായമൃതായ്.
മിഴിനീരുമായ് അലയാം!

Leave a Reply

Your email address will not be published. Required fields are marked *